ബംഗളൂരു: ബോളിവുഡ് സിനിമകളെ അനുസ്മരിപ്പിക്കും വിധത്തില്‍ ബംഗളൂരുവില്‍ ട്രെയിന്‍ കൊള്ള. ട്രെയിന്‍ യാത്രക്കാരെ മയക്കികിടത്തിയാണ് സാധനങ്ങള്‍ മോഷ്ടിച്ചത് . മയക്കുമരുന്ന് അടങ്ങിയ ബിസ്ക്കറ്റ് നല്‍കിയാണ് യാത്രക്കാരെ അബോധാവസ്ഥയിലാക്കിയതെന്ന് യാത്രക്കാർ പറഞ്ഞു.
ജോധ്പൂരില്‍ നിന്നും യശ്വന്ത്പൂരിലേക്ക് വന്ന ട്രെയിനില്‍ ബുധനാഴ്ച രാവിലെയാണ് കൊള്ള നടന്നത്. ട്രെയിനില്‍ കുറച്ച് ചെറുപ്പക്കാര്‍ ബിസ്ക്കറ്റുകള്‍ വിറ്റിരുന്നു. ഇത് കഴിച്ച ഉടനെ യാത്രക്കാര്‍ അബോധാവസ്ഥയിലാവുകയായിരുന്നു . തുടര്‍ന്ന് യാത്രക്കാരുടെ വിലപിടിപ്പുള്ളതെല്ലാം കവര്‍ന്നു ചെറുപ്പക്കാര്‍ രക്ഷപ്പെടുകയും ചെയ്തു . ഏറെ നേരം കഴിഞ്ഞാണ് തങ്ങളുടെ സ്വര്‍ണവും പണവും നഷ്ടപ്പെട്ടതായി യാത്രക്കാര്‍ക്ക് മനസിലാക്കിയത്. പുലര്‍ച്ചെ നാല് മണിയോടെ ട്രെയിന്‍ നെല്ലൂര്‍ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് യാത്രക്കാര്‍ റെയില്‍വേ പൊലീസിനെ പരാതി നൽകിയത്. അബോധ അവസ്ഥയില്‍ ആയവരെ ആശുപത്രിയില്‍ എത്തിച്ചു.
ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആറ് യാത്രക്കാരുടെ ആരോഗ്യ നില ഗുരുതരണ്. സംഭവത്തിലെ പ്രതികളെ പിടികൂടാന്‍ പോലീസ് സി.സി.ടി.വി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചു. എന്നാല്‍ കൃത്യ മായി എത്ര പേര്‍ പങ്കെടുത്തുവെന്ന് കണ്ടെത്തിയിട്ടില്ല.