ഹൈക്കോടതിയില്‍ നിന്ന് രൂക്ഷ വിമര്‍ശനമേറ്റുവാങ്ങിയതില്‍ പ്രതികരിച്ച് ആലപ്പുഴ ജില്ലാ കളക്ടര്‍ ടി.വി അനുപമ പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചു. ഫിനിക്സ് പക്ഷിയെ പോലെ ഉയര്‍ത്തെഴുന്നേല്‍ക്കുമെന്ന ഇഗ്ലീഷ് കവയത്രി നിഖിത ഖില്ലിന്റെ വരികള്‍ ഉദ്ധരിച്ച് ഷെയര്‍ ചെയ്ത പോസ്റ്റ് ആണ് ഡിലീറ്റ് ചെയ്തിരിക്കുന്നത്.
അവര്‍ നിങ്ങളെ തകര്‍ക്കാനും തോല്‍പ്പിക്കാനും ശ്രമിക്കും. അവര്‍ നിങ്ങളെ ചുട്ടെരിക്കും, അപമാനിക്കും, പരിക്കേല്‍പ്പിക്കും, ഉപേക്ഷിക്കും, പക്ഷെ അവര്‍ക്ക് നിങ്ങളെ നശിപ്പിക്കാനാവില്ല, ഫിനിക്സ് പക്ഷിയെപ്പോലെ ഉയര്‍ത്തെഴുന്നേല്‍ക്കുക തന്നെ ചെയ്യും- ഇങ്ങനെയായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. മുന്‍ മന്ത്രി തോമസ് ചാണ്ടിയുടെ കായല്‍ കൈയേറ്റ വിഷയത്തില്‍ ഹൈക്കോടതിയില്‍ നിന്ന് വിമര്‍ശനമേറ്റുവാങ്ങിയതിലുള്ള പ്രതിഷേധത്തിലായിരുന്നു പോസ്റ്റ് ഷെയര്‍ ചെയ്തത്.