ഇന്നലെ വരെ മികച്ച നടനു വേണ്ടി മത്സരിച്ചത് രണ്ടു പേര്‍. ഫഹദ് ഫാസിലും സുരാജ് വെഞ്ഞാറുമൂടും. തൊണ്ടിമുതലും ദൃക്സാക്ഷിയും, ടേക്ക് ഓഫ് എന്നീ ചിത്രങ്ങളിലെ അഭിനമികവിനായിരുന്നു ഫഹദിനെ പരിഗണിച്ചത്. സവാരി, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്നീ ചിത്രങ്ങളിലെ വ്യത്യസ്ത അഭിനയത്തിന് സുരാജ് വെഞ്ഞാറുമൂടും . പക്ഷേ, ‘ആളൊരുക്ക’ത്തിലെ ഇന്ദ്രന്‍സ് എല്ലാവരേയേും അത്ഭുതപ്പെടുത്തി എന്ന് ജ്യൂറി അംഗങ്ങൾ പറയുന്നു .പ്രശസ്ത മാദ്ധ്യമ പ്രവര്‍ത്തകനായ വി.സി.അഭിലാഷ് സംവിധാനം ചെയ്ത ചിത്രത്തില്‍ ഓട്ടന്‍ തുള്ളല്‍ കലാകാരനായ പപ്പു പിഷാരടി എന്ന കഥാപാത്രത്തെയാണ് അസാമാന്യമായ കൈയടക്കത്തോടെ ഇന്ദ്രന്‍സ് അവതരിപ്പിച്ചത്. നഷ്ടപ്പെട്ടു പോയ മകനെ തേടിയുള്ള പപ്പു പിഷാരടിയുടെ യാത്ര. പത്തു വര്‍ഷങ്ങള്‍ക്ക് ശേഷം ആ യാത്ര പൂര്‍ണമാകുമ്ബോള്‍ ലഭിക്കുന്നത് മകളെ. ഈ സന്ദര്‍ഭത്തില്‍ ഇന്ദ്രന്‍സ് കാഴ്ച വയ്ക്കുന്ന അഭിനയം ജൂറിയെ വല്ലാതെ ആകര്‍ഷിച്ചു. മികച്ച നടന്‍ ആര്? എന്ന ചോദ്യത്തിന് ഒരു സംശയവുമില്ലാതെ ഉത്തരമെത്തി, ഇത്തവണ ഇന്ദ്രന്‍സിനെ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ അഭിപ്രായ വ്യത്യാസം ഒന്നും ജൂറിയില്‍ ഉണ്ടായില്ല
കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും മികച്ച നടനുള്ള പട്ടികയില്‍ ഇന്ദ്രന്‍സിന്റെ പേര് ഉഉണ്ടായിരുന്നെങ്കിലും ജൂറിയിലെ ചില അംഗങ്ങളുടെ തര്‍ക്കത്തിനൊടുവില്‍ അദ്ദേഹം ഒഴിവാക്കപ്പെടുകയായിരുന്നു. 2015ലെ അവാര്‍ഡ് നിര്‍ണയത്തിന്റെ ഒരു ഘട്ടത്തില്‍ മണ്‍ട്രോതുരുത്ത്, അമീബ എന്നീ ചിത്രങ്ങളുടെ അഭിനയ മികവിന് ഇന്ദ്രന്‍സ് അവാര്‍ഡ് ഉറപ്പിച്ചതായിരുന്നു. പക്ഷേ, അവസാന നിമിഷം താരമൂല്യമുള്ള ഒരു നടന് അവാര്‍ഡ് നല്‍കുകയായിരുന്നു. ഇന്ദ്രന്‍സിന് നല്‍കിയത് പ്രത്യേക പരാമര്‍ശം. അടുത്ത വര്‍ഷം ചന്ദ്രന്‍ നരിക്കോട് സംവിധാനം ചെയ്ത ‘പാതി’ എന്ന ചിത്രത്തിലെ തെയ്യം കലാകാരാനായി ഇന്ദ്രന്‍സ് മറ്റ് നടന്മാര്‍ക്ക് വെല്ലുവിളി ഉയര്‍ത്തി.
ഒരു തയ്യല്‍ തൊഴിലാളിയായി സിനിമയില്‍ എത്തി, പിന്നെ വസ്ത്രാലങ്കാരകനായി. അവിടെ നിന്നും ആകാരത്തിന്റെ സവിശേഷത കൊണ്ട് കോമഡി വേഷങ്ങളിലൂടെ എല്ലാവര്‍ക്കും പ്രിയപ്പെട്ട നടനായി. ഒരുകാലത്ത് ഇന്ദ്രന്‍സില്ലാത്ത സിനിമകളില്ലായിരുന്നു. പിന്നെയാണ് ഇന്ദ്രന്‍സിന്റെ പ്രതിഭയെ പരീക്ഷിക്കുന്ന കഥാപാത്രങ്ങള്‍ ലഭിച്ചു തുടങ്ങിയത്. എം.പി.സുകുമാരന്‍ നായര്‍ സംവിധാനം ചെയ്ത ‘രാമാനം’ ആണ് ഇത്തരം കഥാപാത്രങ്ങളില്‍ ആദ്യം ഏറെ ശ്രദ്ധിക്കപ്പെട്ടത്.