വിഷുവിന് തീയറ്ററുകളിലെത്തിയ ‘മോഹന്‍ലാല്‍’ പ്രേക്ഷക ഹൃദയം കീഴടക്കി വന്‍ വിജയത്തിലേക്ക് കുതിക്കുന്നു. മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജുവാര്യര്‍ കേന്ദ്രകഥാപാത്രമായെത്തിയതാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ലാലേട്ടന്റെ ആരാധികയായി മഞ്ജു തകര്‍ത്തഭിനയിച്ചപ്പോള്‍ മലയാളക്കര അത് ഹൃദയപൂര്‍വ്വം ഏറ്റെടുത്തു.മഞ്ജുവിനൊപ്പം ഗംഭീരപ്രകടനമാണ് നായകവേഷത്തിലെത്തിയ ഇന്ദ്രജിത്തും പുറത്തെടുത്തത്. ചിത്രം സൂപ്പര്‍ഹിറ്റിലേക്ക് കുതിക്കുമ്ബോള്‍ ഇന്ദ്രജിത്തിനൊപ്പമുള്ള കെമിസ്ട്രി വിജയിച്ചതിന്റെ കാരണം വ്യക്തമാക്കി മഞ്ജു രംഗത്തെത്തി.
രാജേഷ് പിള്ള ചിത്രം വേട്ടയില്‍ അഭിനയിക്കുന്ന കാലത്തിനും മുൻപ് തന്നെ ഇന്ദ്രജിത്തുമായി നല്ല സൗഹൃദം ഉണ്ടായിരുന്നു. വേട്ട ചിത്രത്തിന്റെ സമയത്ത് അത് വളരെയധികം വര്‍ധിച്ചു.ഇന്ദ്രജിത്തിനൊപ്പമുള്ള കെമിസ്ട്രി പ്രേക്ഷകര്‍ ഏറ്റെടുത്തതിന്റെ സന്തോഷം മറച്ചുവയ്ക്കാതെയാണ് മഞ്ജു വിശേഷങ്ങള്‍ പങ്കുവെച്ചത്. ഞങ്ങള്‍ക്കിടയിലുള്ള സൗഹൃദം തന്നെയാണ് വിജയ ജോഡിയായി മാറിയതിന് പിന്നിലെ കെമിസ്ട്രിയെന്ന് മഞ്ജു തുറന്നുപറഞ്ഞു. ഇന്ദ്രജിത്തിന്റെ ഭാര്യ പൂര്‍ണിമ എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണെന്നും മഞ്ജു ഓര്‍മ്മിപ്പിച്ചു. അതുകൊണ്ടുതന്നെ ഏറ്റവും അനുയോജ്യമായ അന്തരീക്ഷമായിരുന്ന മോഹന്‍ലാല്‍ ചിത്രീകരണത്തിനിടെ ഉണ്ടായിരുന്നത്. അത് ചിത്രത്തിന്റെ വിജയത്തില്‍ നിര്‍ണായകമായെന്നും ലേഡി സൂപ്പര്‍സ്റ്റാര്‍ കൂട്ടിച്ചേര്‍ത്തു.