കേരളത്തില്‍ 4 ദിവസങ്ങളായി പ്രിയ തരംഗമാണ്. ഒരു അഡാറ് ലവില്‍ നിന്നും വാലന്റ്റൈന്‍സ് ദിനത്തിനോടനുബന്ധിച്ച് ഇന്നലെ പുതിയ ടീസര്‍ പുറത്ത് വന്നിരുന്നു. സിനിമയില്‍ നിന്നും ആദ്യം വന്ന പാട്ടിനെക്കാള്‍ ഹിറ്റായത് ടീസറാണെന്നാണ്.
ഇന്ന് പ്രണയദിനം ആഘോഷിക്കുന്നവര്‍ കാത്തിരുന്നത് പ്രിയയ്ക്ക് കാമുകന്‍ ഉണ്ടോ എന്നതായിരുന്നു. ഒടുവില്‍ നടി അത് വെളിപ്പെടുത്തിയത് കൈരളി പീപ്പിള്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ്
പ്രിയയ്ക്ക് പ്രണയമുണ്ടോ?
തനിക്ക് പ്രണയവും ആരാധനയും തോന്നിയത് ദുല്‍ഖര്‍ സല്‍മാനോടാണെന്നാണ് പ്രിയ പറയുന്നത്. ഒപ്പം തമിഴ് നടന്‍ വിജയ് സേതുപതിയെയും പ്രിയയ്ക്ക് ഇഷ്ടമാണ്.
ഇന്‍സ്റ്റാഗ്രാമില്‍ ഫോളോ ചെയ്യുന്നവരുടെ എണ്ണം കൊണ്ട് ലോകത്തുള്ള പല പ്രമുഖരുടെയും റെക്കോര്‍ഡുകളാണ് പ്രിയ പ്രകാശ് വാര്യര്‍ തകർത്തത്. മറികടന്നിരിക്കുകയാണ്.
നിലവില്‍ ദുല്‍ഖര്‍ സല്‍മാന്റെ റെക്കോര്‍ഡുകളാണ് പ്രിയ തകര്‍ത്തിരിക്കുന്നത്. 1.9 മില്യണ്‍ ആരാധകരാണ് ദുല്‍ഖറിനെ ഇന്‍സ്റ്റാഗ്രാമില്‍ പിന്തുടരുന്നതെങ്കില്‍ പ്രിയയ്ക്ക് 2 മില്യണ്‍ കടന്നിരിക്കുകയാണ്. ദിനംപ്രതി ഫോളോവേഴ്സിന്റെ എണ്ണം കൂടി വരികയാണ്.