കേരള കരയാകെ തരങ്കമായി ഇരിക്കുകയാണ് പുതുമുത്തക തരാം പ്രിയ . ഒരു അഡാര്‍ ലവ്വ് എന്ന ചിത്രത്തിലെ ‘മാണിക്യമലരായ പൂവേ…’ എന്ന ഗാനം പുറത്ത് വന്നതോടെ പ്രിയ വാര്യര്‍ സംസാര വിഷയമായത് .ഗാനരംഗത്ത് ഒരു കണ്ണടി സീന്‍ കൊണ്ട് മാത്രമാണ് പ്രിയ വാര്യര്‍ തരങ്കമായത്.
സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന പാട്ട് കേട്ടും കണ്ടും വീണത് മലയാളികള്‍ മാത്രമല്ല… മലയാളികളുടെ പ്രിയപെട്ടതാരം അല്ലുഅർജുൻ കൂടിയാണ്.
സമീപകാലത്ത് കണ്ടതില്‍ ഏറ്റവും മനോഹരമായ പാട്ട് എന്ന് പറഞ്ഞാണ് അല്ലു അര്‍ജ്ജുന്‍ പാട്ടിലെ ഒരു ക്ലിപ്പ് ട്വിറ്ററില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ലാളിത്യത്തിന്റെ ശക്തിയാണ് പാട്ടിന്റെ പ്രത്യേകത എന്നും അല്ലു പറഞ്ഞു.
കേരളക്കര മൊത്തം സംസാരിക്കുന്ന, മുപ്പത് മിനിട്ട് ദൈര്‍ഘ്യമുള്ള, പ്രിയയുടെ ആ ക്യൂട്ട് എക്‌സ്പ്രഷനുള്ള ക്ലിപ്പിങ് ആണ് അല്ലു അര്‍ജ്ജും ട്വിറ്ററില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.
അല്ലു അര്‍ജ്ജുന്റെ ട്വീറ്റും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഇതിനോടകം ഇരുപത്തിമൂന്നായിരം ലൈക്കുകള്‍ ട്വീറ്റിന് ലഭിച്ചത്. അയ്യായിരത്തിലധികം കമന്റുകളും വന്നു കഴിഞ്ഞു.
ഒമര്‍ ലാലു സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു അഡാര്‍ ലവ്വ്. വിനീത് ശ്രീനിവാസനും ഷാന്‍ റഹ്മാനും ചേര്‍ന്നാണ് വൈറലാകുന്ന ഈ ഗാനത്തിന്
പിന്നില്‍.