കേരളത്തിലെ ചെറിയ കുട്ടികൾ കാണാതെയാവുന്ന സാഹചര്യത്തിൽ , കേരളത്തിലെ ഭിക്ഷാടന മാഫിയയെ നിരോധിക്കാൻ മുഖ്യമന്ത്രിക്ക് കേരളത്തിലെ മാതാപിതാക്കളുടെ ഒരു തുറന്ന കത്ത് ,
കത്ത് വായിക്കാം:-
പ്രിയപ്പെട്ട മുഖ്യമന്ത്രിക്ക്, ബഹുമാനപ്പെട്ട സർ,ഇത് നിങ്ങളിൽ എത്തിച്ചേരും എന്ന് പരിപൂർണ്ണമായി വിശ്വസിക്കുന്നു.
താങ്ങൾ ഒരു വാർത്താ സമ്മേളനം ഉടനെ നടത്തണം. കേരളത്തിലെ നൊന്ത് പെറ്റ അമ്മമാർക്കും മക്കളെ പൊന്ന് പോലെ നോക്കുന്ന അച്ഛൻമാർക്കും വേണ്ടി. ഇന്ന് കേരളത്തിലെ പ്രധാന പ്രശ്നം പ്ലാസ്റ്റിക് നിരോധനമല്ല..ഭിക്ഷാടന മാഫിയയിൽ നിന്നാണ് ഞങ്ങൾക്ക് മോചനം വേണ്ടത്.നിയമം കർശനമായാൽ തീർച്ചയായും മാറ്റങ്ങൾ ഉണ്ടാകും.. സ്വന്തം വീടിന്റെ മുറ്റത്ത് പോലും നമ്മുടെ മക്കൾ സുരക്ഷിതരല്ല എങ്കിൽ അവരെ എങ്ങനെ സ്ക്കൂളിൽ വിടാനാകും? തദ്ദേശ ഭരണ നേതാക്കൾ എങ്കിലും അതാത് പ്രദേശത്ത് ഈ വിഷയത്തിൽ ഇറങ്ങി പ്രവർത്തിക്കുന്നത് കാണുന്നില്ല. ട്രയിനുകളിൽ വന്നിറങ്ങുന്നവർ എല്ലാം അന്യസംസ്ഥാനക്കാരാകുന്ന അവസ്ഥ എത്ര പേടിപ്പെടുത്തുന്നതാണ്. കേരളത്തിലെ തൊഴിലാളി വേദനം താങ്ങാവുന്നതിൽ അധികമായതാണ് ഇവരെ ആശ്രയിക്കാൻ പലരെയും നിർബന്ധമാക്കുന്നത്. അത് സ്ഥിരപ്പെടുത്തി എടുക്കാൻ മാർഗ്ഗങ്ങൾ നൽകിയാൽ ഇവരുടെ ഒഴുക്ക് ഒന്ന് കുറക്കാമായിരുന്നു. ഇനിയും നമ്മൾ വൈകി കൂട. ജനങ്ങളെ ബോധ്യപ്പെടുത്തിയേ മതിയാകൂ.. വിൽക്കുന്നവരും പെറുക്കി നടക്കുന്നവരിലും ഭിക്ഷക്കാരിലും നല്ലവരെ തിരിച്ചറിയാൻ സാധാരണക്കാർക്ക് പാടാണ്.. ഇതിന് വേണ്ടി ഹർത്താല് നടത്താനോ ബന്ദ് നടത്താനും ആരും ഇറങ്ങുമെന്ന് തോന്നുന്നില്ല. കുട്ടികൾ tab നും tv യ്ക്കും അടിമപ്പെടാതിരിക്കുന്നത് എങ്ങനെ… തൊട്ട് അയൽവക്കത്തേക്ക് പോലും അവരെ വിടാൻ വയ്യാത്ത അവസ്ഥ എത്ര സങ്കടം നിറഞ്ഞതാണ്..
നമ്മുടെ സ്വന്തം കേരളമാണിത് നമ്മുക്ക് ഇവിടെയെങ്കിലും സുരക്ഷ ഉണ്ടായേ പറ്റു. അങ്ങ് ഈ കാര്യത്തിൽ ശ്രദ്ധ ചെലുത്തുമെന്ന വലിയ പ്രതീക്ഷയോടെ …
കേരളത്തിലെ ഒരു കൂട്ടം അമ്മമാരും അച്ഛൻമാരും.