പോലീസ് സംഘം കല്യാണ പെണ്ണിന്റെ ഉപ്പയെ അറസ്റ്റു ചെയ്‌തതും അതുമൂലം ആ കല്യാണം മുടങ്ങിയതും സോഷ്യൽ മീഡിയയിലും മറ്റും ഏറെ വാർത്തയായിരുന്നു . സംഭവത്തെ കുറിച്ച് അന്വേഷിച്ചപ്പോൾ ലഭ്യമായ വിവരങ്ങളാണ് താഴെ കൊടുത്തിരിക്കുന്നതു , എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചിരിക്കുന്നതെന്നു നോക്കാം
നാട്ടുകാർ പറയുന്നത് ഇങ്ങനെ :-
ഈ മാസം 16നു വൈകിട്ട് അഞ്ചിനാണു ഹക്കീമിന്റെ മകൾ ഹര്‍ഷിതയുടെ വിവാഹ നിശ്ചയം തീരുമാനിച്ചിരുന്നത്. ഇരുപത്തഞ്ചു വർഷമായി പ്രവാസ ജീവിതം നയിക്കുള്ളയാളാണ് ഹക്കീം .വരന്റെ വസതിയില്‍ എത്തുന്നതിനു മുന്‍പു പുലിപ്പാറ വളവില്‍ വച്ച് 4.10നു വധുവിന്റെ വീട്ടുകാര്‍ സഞ്ചരിച്ച ടൂറിസറ്റ് ബസും കെഎസ്‌ആര്‍ടിസി ബസും തമ്മില്‍ ചെറുതായി ഉരസി. ടൂറിസ്റ്റ് ബസിന്റെ ചില്ലു തകര്‍ന്നു. ഇതോടെ പ്രശ്‌നം തുടങ്ങി. ബസിന്റെ ഡ്രൈവര്‍ ബഹളമുണ്ടാക്കി. ഡ്രൈവറുടെ പക്ഷം പിടിച്ച ബസ് യാത്രക്കാരനായ സ്‌പെഷല്‍ ബ്രാഞ്ച് പൊലീസുകാരന്‍ പാങ്ങോട് സ്റ്റേഷനില്‍ വിളിച്ചതിനെതുടര്‍ന്ന് ഗ്രേഡ് എസ്‌ഐ ലത്തീഫിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി. ചടങ്ങു മുടക്കരുതെന്നും അതിനുശേഷം സ്റ്റേഷനില്‍ എത്താമെന്നും ഹക്കീം അഭ്യര്‍ത്ഥിച്ചുവെങ്കിലും പൊലീസിന്റെ മനസാക്ഷി ഉണര്‍ന്നില്ല. ബസ് ഡ്രൈവര്‍ ബിജുമോനെയും വാനില്‍ ഉണ്ടായിരുന്ന 27 പേരെയും സ്റ്റേഷനിലേക്കു കൊണ്ടുപോയി. ഇതോടെ വിവാഹ നിശ്ചയം മുടങ്ങുകയും ചെയ്തു. ഹക്കീമിനെ ജയിലിലടച്ചപ്പോൾ മകളുടെ വിവാഹം മുടക്കെരുതെന്നു പോലീസിനോട് കരഞ്ഞു അപേക്ഷിച്ചിട്ടും വഴങ്ങിയില്ല എന്നും പറയുന്നു.
എന്നാല്‍ സംഭവിച്ചത് മറ്റൊന്നാണെന്ന് പൊലീസ് പറയുന്നു. പാലോട് ഡിപ്പോയിലെ കെഎസ്‌ആര്‍ടിസി ബസും പൂന്തുറയില്‍ നിന്ന് വന്ന ടൂറിസ്റ്റ് ബസും തമ്മില്‍ ഉരസി രണ്ടുബസിന്റെയും സൈഡ് മിറര്‍ പൊട്ടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട പൂന്തുറയില്‍ നിന്ന് വന്ന ഹക്കീം എന്നയാളുടെ നേതൃത്വത്തില്‍ അഞ്ചോളം പേര് ടൂറിസ്റ്റ് ബസില്‍ നിന്ന് ഇറങ്ങി വ്ന്ന് കെഎസ്‌ആര്‍ടിസി ഡ്രൈവറെ മര്‍ദ്ദിച്ച് അവശനാക്കി. സ്ഥലത്തെത്തി പൊലീസ് പാലോട് ആശുപത്രിയില്‍ പോയി മൊഴി എടുത്ത ശേഷമാണ് അഞ്ചുപേര്‍ക്കെതിരെയും എഫഐആര്‍ എടുത്തത്.പണക്കൊഴുപ്പില്‍ ഒരു മനുഷ്യനാണെന്നുള്ള പരിഗണന കൊടുക്കാതെ ഒരു സൃെരേ ഡ്രൈവറാണെന്നുള്ള പരിഗണന കൊടുക്കാതെ അടിച്ചു പല്ല് കൊഴിച്ച പൂന്തുറക്കാരായ അക്രമികളെ പൊലീസ് വെറുതെ വിടണമായിരുന്നോ? മര്‍്ദിച്ചവശനാക്കണമായിരുന്നോ ?പണമുണ്ടെങ്കില്‍ നിയമം കാറ്റില്‍ പറത്താമെന്നാണോ ?പൊലിസ് നടപടി ശരിയായിരുന്നു.-ജനമൈത്രി പൊലീസിന്റെ ഫേസ്‌ബുക്കിലിട്ട പോസ്റ്റിലാണ് പാങ്ങോട് എസ് ഐ നിയാസ് പൊലീസിന്റെ വാദം ഉന്നയിച്ചത്.
ജനമൈത്രി പൊലീസിന്റെ പേജില്‍ പൊലീസിനെ ന്യായീകരിച്ച് ഇട്ട പോസറ്റിന്റെ പൂര്‍ണ രൂപം:
കഴിഞ്ഞ 16. 03. 2018 തീയതി പാങ്ങോട് പുലിപ്പാറ എന്ന സ്ഥലത്തു വച്ചു പാലോട് ഡിപ്പോയിലെ ksrtc ബസും പൂന്തുറയില്‍ നിന്നും വന്ന ടൂറിസ്റ്റ് ബസും തമ്മില്‍ ഉരസി രണ്ടു ബസിന്റെയും സൈഡ് mirror പൊട്ടി. ഇതുമായി ബന്ധപ്പെട്ടു പ്രകോപിതരായ പൂന്തുറയില്‍ നിന്നും വന്ന ഹക്കിം എന്നയാളുടെ നേതൃത്വത്തില്‍ അഞ്ചോളം പേര് ടൂറിസ്റ്റ് ബസില്‍ നിന്നും ഇറങ്ങി വന്നു ചീത്തവിളിച്ചുകൊണ്ട് Ksrtc ഡ്രൈവറെ മര്‍ദിച്ചു അവശനാക്കി. ബസിലെ സ്ഥിരം യാത്രക്കാരായ ടീച്ചേഴ്‌സും ഹോസ്പിറ്റലില്‍ ജീവനക്കാരും കേണപേക്ഷിച്ചിട്ടും പൂന്തുറക്കാര്‍ തനി സ്വരൂപത്തോടെ മര്‍ദനം അഴിച്ചുവിടുകയായിരുന്നു. ഉടനെ യാത്രക്കാരും പാങ്ങോട് നിവാസികളും പൊലീസിനെ വിവരം അറിയിച്ചു. പെട്ടെന്ന് തന്നെ പൊലീസ് സംഭവസ്ഥലത്തെത്തി. അടിയേറ്റ് അവശനായ ksrtc ഡ്രൈവര്‍ അയാളെ മര്‍ദിച്ചതായി പറഞ്ഞ അഞ്ചു പൂന്തുറക്കാരെയും കസ്റ്റഡിയില്‍ എടുത്തു. ഉടനെ തന്നെ ksrtc പാലോട് ഡിപ്പോ ഇന്‍സ്പെക്ടര്‍ രേഖാമൂലം പരാതി നല്‍കി. ട്രിപ്പ് മുടങ്ങിയതായും പരാതി നല്‍കി. ആ സമയം police സ്റ്റേഷനിലേക്ക് ksrtc ഡ്രൈവര്‍ അടിയേറ്റ് ചികിത്സയില്‍ കഴിയുന്നതായി ഇന്റിമേഷനും വന്നു. പാങ്ങോട് police ഉടനെ പാലോട് ഹോസ്പിറ്റലില്‍ എത്തി പരിക്കേറ്റ ksrtc ഡ്രൈവറുടെ മൊഴി രേഖപ്പെടുത്തി. കസ്റ്റഡിയില്‍ ഉള്ള അഞ്ചു പേര്‍ക്കെതിരെയും നിയമപ്രകാരം FIR രജിസ്റ്റര്‍ ചെയ്തു.അടിയേറ്റ് അവശനായ ksrtc ഡ്രൈവര്‍ അയാളെ മര്‍ദിച്ചതായി പറഞ്ഞ അഞ്ചു പൂന്തുറക്കാരെയും കസ്റ്റഡിയില്‍ എടുത്തു.
നിയപരമായി തന്നെ അഞ്ചുപേരുടെയും അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി. കോടതി അവരെ റിമാന്‍ഡ് ചെയ്തു.
ഇതില്‍ പൊലീസിന്റെ ഭാഗത്തെ തെറ്റ് എന്താണ് ?മര്‍ദനമേറ്റ ksrtc ഡ്രൈവറെ മര്‍ദിച്ച ഹക്കിം ഉള്‍പ്പെടെയുള്ള പൂന്തുറക്കാരില്‍ നിന്നുംരക്ഷിച്ചതാണോ ? അതോ അവിടെ പൊലീസ് ഉടനടി എത്തി പ്രതികളെ കസ്റ്റഡിയില്‍ എടുത്തതോ ?ജീവിക്കാന്‍ വേണ്ടി വാഹനം ഓടിക്കുന്ന പാവം ksrtc ഡ്രൈവറെ ഡ്യൂട്ടിക്കിടയില്‍ പണക്കൊഴുപ്പിന്റെ അഹങ്കാരത്തില്‍ മര്‍ദിച്ചവര്‍ക്കു ഇന്ത്യന്‍ പീനല്‍ code സെക്ഷന്‍ 332 ബാധകമല്ലേ ?പ്രതിയായ ഒരാളെ മോചിപ്പിച്ചിട്ടാണോ പൊലീസ് ക്രമാസമാധാനം സംരക്ഷിക്കേണ്ടത് ?പണമുള്ളവര്‍ക്ക് IPC ബാധകമല്ലേ ? പാവം ksrtc ഡ്രൈവര്‍ ഒരു കുടുംബത്തിന് വേണ്ടി കഷ്ടപ്പെടുന്നവന്‍ ഒരു സാധു കുടുംബത്തെ പോറ്റാന്‍ ഉപജീവനമാര്‍ഗം തേടി വാഹനം ഓടിക്കുന്ന ഒരു പാവം bus ഡ്രൈവറുടെ ദയനീയത പൊലീസ് കണ്ടില്ലന്നു നടിക്കണമായിരുന്നോ ?പണക്കൊഴുപ്പില്‍ ഒരു മനുഷ്യനാണെന്നുള്ള പരിഗണന കൊടുക്കാതെ ഒരു ksrtc ഡ്രൈവറാണെന്നുള്ള പരിഗണന കൊടുക്കാതെ അടിച്ചു പല്ല് കൊഴിച്ച പൂന്തുറക്കാരായ അക്രമികളെ പൊലീസ് വെറുതെ വിടണമായിരുന്നോ ?
അക്രമികളില്‍ ഒരാളുടെ മകളുടെ വിവാഹ നിശ്ചയത്തിനാണ് വന്നതെങ്കില്‍ വാഹനം ഉരസിയതിന് പാവം ksrtc ഡ്രൈവറെ മര്ദിച്ചവശനാക്കണമായിരുന്നോ ? പണമുണ്ടെങ്കില്‍ നിയമം കാറ്റില്‍ പറത്താമെന്നാണോ ?പൊലീസ് നടപടി ശരിയായിരുന്നു.
പാവം ksrtc ഡ്രൈവറുടെ സഹായത്തിനെത്തുകയും നിയമം എല്ലാവര്‍ക്കും ഒരുപോലെ ബാധകമാണെന്ന് തെളിയിച്ച പാങ്ങോട് പൊലീസിന് ബിഗ് സല്യൂട്ട്”
എന്നാൽ ഇതുമായി ബന്ധപ്പെട്ട് ആരോടോ സംസാരിക്കുന്നുവെന്ന മട്ടില്‍, എസ്‌ഐ നിയാസ് ഫേസബുക്കില്‍ വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇത്തരത്തില്‍ നിയമപാലന ചുമതലയുള്ള ഉദ്യോഗസ്ഥന്‍ സമൂഹ മാധ്യമത്തിലൂടെ പ്രതികരിക്കുന്നത് ചട്ടലംഘനമാണെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.