പ്രവാസികള്‍ക്ക് ആശ്വാസമായി ഒരു വാര്‍ത്ത; ദുബായില്‍ കെട്ടിട വാടക കുറയുന്നതായി റിപ്പോര്‍ട്ട്, അപാര്‍ട്‌മെന്റുകളുടെയും ഫ്‌ളാറ്റുകളുടെയും വാടകയില്‍ 25% വരെ ഇടിവ്

business gulf

ന്യൂഏജ് ന്യൂസ്, പ്രവാസികളില്‍ ആഹ്ലാദമുയര്‍ത്തി ദുബായില്‍ കെട്ടിട വാടക കുറയുന്നതായി സൂചന. ദുബായിയുടെ ഹൃദയ ഭാഗങ്ങളായ ബര്‍ദുബായിലും കരാമയിലും അപാര്‍ട്‌മെന്റുകളുടെയും ഫ്‌ളാറ്റുകളുടെയും വാടക 20 മുതല്‍ 25% വരെ കുറയുന്നെന്നാണു വിവരം. വാടക കുറഞ്ഞതോടെ ഷാര്‍ജ, അജ്മാന്‍ തുടങ്ങി ഉമ്മുല്‍ഖുവൈനില്‍ വരെ താമസമാക്കിയിരുന്ന ദുബായ് വിസക്കാര്‍ ബര്‍ദുബായ്, കരാമ എന്നിവിടങ്ങളിലേയ്ക്ക് മടങ്ങുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

മലയാളികള്‍ ഏറ്റവും കൂടുതല്‍ താമസിക്കുന്ന തിരക്കേറിയ പ്രദേശങ്ങളാണ് കരാമയും ബര്‍ദുബായിയും. ഇവിടെ നിന്ന് യുഎഇയുടെ എല്ലാ ഭാഗത്തേക്കും യാത്ര എളുപ്പമാണെന്നതാണ് ആളുകളെ ഇവിടെ താമസിക്കാന്‍ പ്രേരിപ്പിക്കുന്നത്. ബര്‍ദുബായില്‍ എവിടെ താമസിച്ചാലും ഗുബൈബ ബസ് സ്റ്റേഷന്‍, മെട്രോ സ്റ്റേഷനുകള്‍ എന്നിവിടങ്ങളിലേക്കെത്താന്‍ വളരെ എളുപ്പമാണ്.

കരാമയില്‍ പ്രതിവര്‍ഷം 80,000 ദിര്‍ഹമുണ്ടായിരുന്ന ഇരുമുറി ഫ്‌ളാറ്റിന് 68,000 മുതല്‍ 70,000 ദിര്‍ഹം വരെയായി. നിലവിലെ താമസക്കാര്‍ക്ക് വാടക കുറച്ചു നല്‍കാന്‍ റിയല്‍ എസ്റ്റേറ്റ് കമ്ബനികള്‍ തയ്യാറാകുന്നില്ല. 3 വര്‍ഷത്തേക്ക് വാടക കൂട്ടാന്‍ പാടില്ലെന്ന നിയമം അടുത്തിടെ ദുബായിലും പ്രാബല്യത്തില്‍ വന്നിരുന്നു. ഈ നിയമം നേരത്തേ തന്നെ ഷാര്‍ജയില്‍ നടപ്പിലാക്കിയിട്ടുണ്ട്. പുതിയ നിയമം ദുബായില്‍ താമസിക്കുന്നവര്‍ക്ക് വലിയ ആശ്വാസമാകുമെന്നാണു കരുതുന്നത്.

Leave a Reply

Your email address will not be published. Required fields are marked *