പ്രമുഖ ഡിക്‌റ്ററ്റീവ് നോവലിസ്‌റ്റ് കോട്ടയം പുഷ്‌പനാഥ് അന്തരിച്ചു.80 വയസായിരുന്നു. കോട്ടയത്തെ വസതിയിലായിരുന്നു അന്ത്യം. അപസര്‍പ്പക നോവലുകളിലൂടെയാണ് അദ്ദേഹം പ്രശസ്‌തനായത്.
ഒരു സ്വകാര്യ കുറ്റാന്വേഷകനായ ഡിക്‌റ്ററ്റീവ് മാര്‍ക്സിനെ കേന്ദ്ര കഥാപാത്രമാക്കിയാണ് മിക്ക കൃതികളും.മുന്നൂറോളം നോവലുകള്‍ അദ്ദേഹത്തിന്റെതായിട്ടുണ്ട്. സ്‌കൂളില്‍ ചരിത്രാധ്യാപകനായിരുന്ന പുഷ്‌പനാഥന്‍ പിള്ള എന്ന കോട്ടയം പുഷ്‌പനാഥ് ജോലിയില്‍നിന്ന് സ്വയം വിരമിച്ചശേഷം പുര്‍ണസമയ എഴുത്തുകാരനായി.
കര്‍ദ്ദിനാളിന്റെ മരണം,നെപ്പോളിയന്റെ പ്രതിമ, യക്ഷിക്കാവ്, ലണ്ടന്‍കൊട്ടരത്തിലെ രഹസ്യങ്ങള്‍, ബ്രഹ്‌മരക്ഷസ്, ടൊര്‍ണാഡോ,ദി മര്‍ഡര്‍, ഡ്രാക്കുള കോട്ട, ഡെവിള്‍സ് കോര്‍ണര്‍ തുടങ്ങിയ പ്രശസ്‌തമായ നോവലുകളാണ്.കൃതികള്‍ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്‌തിട്ടുണ്ട്. ബ്രഹ്‌മരക്ഷസ്, ചുവന്ന അങ്കി എന്നിവ സിനിമകളായിട്ടുണ്ട്.
മറിയാമ്മയാണ് ഭാര്യ. കോട്ടയം പുഷ്‌പനാഥിന്റെ മകനും വന്യജീവി – ട്രാവല്‍ ഫോട്ടോഗ്രാഫറുമായിരുന്ന സലിം പുഷ്‌പരാജ് മരിച്ചിട്ട് ഒരു മാസമാകുന്നതേയുള്ളൂ .റിസോര്‍ട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു.