ന്യൂഡല്‍ഹി: സഞ്ജയ് ലീല ബന്‍സാലിയുടെ പദ്മാവതിനെ നാലു വലിയ സംസ്ഥാനങ്ങളായ മധ്യപ്രദേശ്, ബിഹാര്‍, രാജസ്ഥാന്‍, ഗുജറാത്ത്, ബിഹാര്‍ എന്നി സംസ്ഥാനങ്ങള്‍ പൂര്‍ണമായും ബഹിഷ്ക്കരിച്ചു. ഉത്തരേന്ത്യൻ സംസ്ഥാങ്ങളിലെ തിയറ്റര്‍ ഉടമകള്‍ ആശങ്കയിലാണ്. എന്നിരുന്നാലും അഞ്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും മഹാരാഷ്ട്ര, വെസ്റ്റ് ബംഗാള്‍ എന്നി സംസ്ഥാനങ്ങളും പ്രദര്‍ശനം തുടരും. പത്മാവത് പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകള്‍ക്കും പ്രേക്ഷകര്‍ക്കും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്..
പദ്മാവത് റിലീസ് ചെയ്താല്‍ ഡല്‍ഹിയില്‍ തീയറ്ററുകള്‍ തകര്‍ക്കുമെന്ന് ഹിന്ദുസേന തലവന്‍ വിഷ്ണു വിഷ്ണു ഗുപ്ത ഭീഷണി മുഴക്കിയിരുന്നു. പദ്മാവത് സിനിമ ഇന്ന് റിലീസാകാനിരിക്കെ മുന്‍കരുതലെന്ന നിലയിൽ ഗുപ്തയെ പോലീസ് കസ്റ്റഡിയിലെടുത്തു.
ലഖ്നൗവിലെ വേവ് മാളില്‍ സിനിമയുടെ ബുധനാഴ്ചത്തെ പ്രീമിയര്‍ ഷോ അക്രമികള്‍ തടസ്സപ്പെടുത്തി. മീററ്റ്, ഗോരഖ്പുര്‍, കാന്‍പുര്‍, മുസാഫര്‍ നഗര്‍ എന്നിവിടങ്ങളില്‍ മാളുകള്‍ക്കും തിയേറ്ററുകള്‍ക്കും നേരേ ആക്രമണമുണ്ടായി.
അതേസമയം കേരളത്തില്‍ ഇന്നലെ വൈകിട്ട് ആറരയ്ക്കായിരുന്നു സിനിമയുടെ ആദ്യ പ്രദര്‍ശനം. സിനിമ പ്രദര്‍ശനത്തിനെത്തിയ കേരളത്തിലെ തിയറ്ററുകളില്‍ പൊലീസ് ഒരുക്കി . തിരുവനന്തപുരത്ത് നാലു തിയറ്ററുകളിലും കോട്ടയത്ത് രണ്ട് തിയറ്ററുകളും കൊച്ചിയിലെ നിരവധി തിയറ്ററുകളിലും പത്മാവദ് പ്രദര്‍ശനം തുടരുന്നു.