പേപ്പട്ടിയുടെ കടിയേറ്റ് ആറുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉപ്പള ടൗണിലും പരിസരങ്ങളിലുമായി തിങ്കളാഴ്ച രാവിലെയാണ് പേപ്പട്ടിയുടെ ആക്രമണത്തില്‍ ഉണ്ടായത്. കുട്ടികള്‍ ഉള്‍പ്പെടെ 6 പേർക്കാണ് പരിക്കേറ്റത്. ഇവരില്‍ നാലു പേരെ ഉപ്പളയിലെ സ്വകാര്യാശുപത്രിയിലും രണ്ട് പേരെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സോണിയ(25), ഉപ്പളയില്‍ 45 വര്‍ഷമായി താമസിക്കുന്ന കടവരാന്തയില്‍ കിടന്നുറങ്ങുകയായിരുന്ന ഋഷി(60), വിദ്യാര്‍ത്ഥിയായ മൂസ അഷറഫ് (14), അബ്ദുര്‍ റഹ് മാന്‍ (8), അബ് ദുല്ല (29), ഉപ്പള സ്റ്റേഷന്‍ റോഡിലെ മുഹമ്മദ് റഫീഖ്( 12) എന്നിവര്‍ അടക്കം ആറു പേര്‍ക്കാണ് പേപിടിച്ച നായയുടെ കടിയേറ്റത്.
കുരച്ചുകൊണ്ട് പാഞ്ഞടുത്ത നായ കണ്ണി്ല്‍ കണ്ടവരെയെല്ലാം കടിക്കുകയായിരുന്നു. നായ വീണ്ടും അക്രമം തുടര്‍ന്നതോടെയാണ് നാട്ടുകാര്‍ നായയെ തല്ലിക്കൊന്നു.