ഓരോവര്‍ഷം കഴിയുംതോറും വാട്ട്സ് ആപ്പിന്റെ ഉപഭോതാക്കളുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് ഉണ്ടാകുന്നതു.അതുപോലെതന്നെ പുതിയ അപ്ഡേഷനുകളുമായ് പുറത്തിറക്കി ഉപഭോക്താക്കളെ പിടിച്ചുനിര്‍ത്തുന്ന കാര്യത്തിലും വാട്ട്സ് ആപ്പ് ഒട്ടും പുറകോട്ടല്ല .
അയച്ച സന്ദേശങ്ങള്‍ 7 മിനിറ്റിനുള്ളില്‍ ഡിലീറ്റ് ചെയ്യുവാന്‍ സാധിക്കുന്ന ഓപ്ഷന്‍ ആയിരുന്നു കഴിഞ്ഞ വര്‍ഷം വാട്ട്സ് ആപ്പ് പുറത്തിറക്കിയ ഡിലീറ്റ് ഫോര്‍ ഓൾ. എന്നാല്‍ പുതിയ അറിയിപ്പുകള്‍ പ്രകാരം ഇനി മുതല്‍ 1 മണിക്കൂര്‍ എട്ട് മിനിട്ടുവരെയാക്കി .
മെസേജ് അയച്ച് ഏഴുമിനിറ്റിനകം ആ മെസേജ് ലഭിച്ചയാളുടെ അക്കൌണ്ടില്‍നിന്നും ഡിലീറ്റ് ചെയ്യാന്‍ ഇതിലൂടെ സാധിക്കും. മെസ്സേജ് ഡിലീറ്റ് ചെയ്താലും സ്വീകരിച്ചയാളുടെ ഫോണില്‍ അത് ഡിലീറ്റ് ചെയ്യപ്പെട്ടതായി കാണിക്കുകയും ചെയ്യും.
നിങ്ങള്‍ അയക്കുന്ന സന്ദേശം തെറ്റായി മറ്റുള്ളവര്‍ക്ക് പോകുകയാണെങ്കിലും അല്ലെങ്കിലും ഏതെങ്കിലും വീഡിയോ നിങ്ങള്‍ അബദ്ധത്തില്‍ ഗ്രൂപ്പുകളിലേക്ക് അയക്കുകയാണെങ്കിലോ ഇത് നിങ്ങള്‍ക്ക് ഡിലീറ്റ് ചെയ്യുവാന്‍ സാധ്യമാകുന്നു.
പുതിയ അപ്ഡേഷനുകളുമായ് ഉടന്‍ തന്നെ വാട്ട്സ് ആപ്പ് എത്തുന്നുണ്ട് , കൂടാതെ പുതിയതായി വാട്ട്സ് ആപ്പിന്റെ ഗ്രൂപ്പ് വീഡിയോകോളിങ്ങും ലഭിക്കുന്നതാണ് .അയയ്ക്കുന്നയാളും, സന്ദേശം ലഭിക്കുന്നയാളും പുതിയ വേര്‍ഷന്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ മാത്രമാണ് ഈ സൗകര്യം ലഭ്യമാവുക.