“പി സി ജോര്‍ജ്” വികസനമില്ല വീരവാദം മാത്രം ; വികസനത്തിനായി ഹർത്താൽ നടത്തി ജനങ്ങൾ

home-slider kerala politics

കോട്ടയം > ഇന്ന് പൂഞ്ഞാർ മണ്ഡലത്തിൽ കൂട്ടിക്കൽപഞ്ചായത്തിലെ ജനകീയ സമിതിയുടെ നേതതൃത്വത്തിൽ ഹർത്താൽ പ്രഖ്യപിച്ചിരുന്നു . പൂഞ്ഞാര്‍ മണ്ഡലത്തിലെ വികസന മുരടിപ്പിനെതിരെ ആയിരുന്നു പ്രതിഷേധം . പദ്ധതികളുടെ പ്രഖ്യാപനം മാത്രം നടത്തുന്ന പി സി ജോര്‍ജ് എംഎല്‍എക്കെതിരെ നടത്തിയ ഹര്‍ത്താല്‍ പൂര്‍ണം. വാഹനങ്ങള്‍ നിരത്തിലിറങ്ങിയില്ല. കടകളും അടഞ്ഞുകിടന്നു. മുണ്ടക്കയംകൂട്ടിക്കല്‍ഏന്തയാര്‍ഇളങ്കാട് റോഡ് നവീന രീതിയില്‍ നിര്‍മിക്കാന്‍ നടപടി വേണമെന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ത്താല്‍.

കോട്ടയം, ഇടുക്കി ജില്ലകളെ ബന്ധിപ്പിക്കുന്ന കേലാഹലമേട്, വാഗമണ്‍ എന്നിവിടങ്ങളില്‍ വേഗത്തില്‍ എത്തിച്ചേരാന്‍ സാധിക്കുന്ന ഈ പാത ഇപ്പോള്‍ ഗതാഗത യോഗ്യമല്ലാതായിരിക്കുകയാണ്. ആവശ്യമുയര്‍ത്തി പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമ്ബോള്‍ പണി ഉടന്‍ തുടങ്ങുമെന്നു പറഞ്ഞ് തടിതപ്പുന്നതായിരുന്നു എംഎല്‍എയുടെ രീതി. ഇതിനെതിരെയായിരുന്നു ജനകീയ സമിതി നേതൃത്വത്തില്‍ ഹര്‍ത്താല്‍ നടത്തിയത്.

ഹര്‍ത്താലിനു മുന്നോടിയായി വാഹനജാഥ നടത്തി. റോഡ് നന്നാക്കാതെ ഒളിച്ചുകളി തുടര്‍ന്നാല്‍ പ്രതിഷേധം ശക്തമാകുമെന്ന് ജനകീയ സമിതി ഭാരവാഹികള്‍ അറിയിച്ചു. വികസന മുരടിപ്പിനെതിരെ ഈ മാസം ഏഴാംതീയതി മുണ്ടക്കയത്ത് സിപിഐ എം നേതൃത്വത്തില്‍ മനുഷ്യച്ചങ്ങലയും നടത്തുന്നുണ്ട്. മാധ്യമങ്ങളിൽ സാധാ സമയവും വീരവാദം മുഴക്കുന്ന പി സി ജോർജ് , സ്വന്തം മണ്ഡലത്തിൽ വികസനം കൊണ്ടുവരുന്നില്ല എന്നതാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം ,

Leave a Reply

Your email address will not be published. Required fields are marked *