തിരുവനന്തപുരം: ഫേസ് ബുക്ക് പേജിലെ ലൈക്കുകളുടെ എണ്ണത്തിൽ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്കാണ് ഒന്നാമത്. തൊട്ടു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും. പൊതുമരാമത്തു മന്ത്രി ജി. സുധാകരനും ലക്ഷം ലൈക്ക് കടന്നിട്ടുണ്ട്., ലൈക്കുകളുടെ കാര്യത്തിൽ പിന്നിൽ ഭക്ഷ്യ- സിവിൽ സപ്ലൈസ് മന്ത്രി പി. തിലോത്തമനാണ്. ആയിരത്തിൽ താഴെയാണു പി. തിലോത്തമനു പരമാവധി ലഭിച്ചിട്ടുള്ളത് ,
മന്ത്രിമാരുടെ ഫേസ്ബുക് ഇടപെടൽ ശക്തമാക്കണമെന്നു മുഖ്യമന്ത്രിയുടെ ഓഫിസ് അഭിപ്രായപ്പെട്ടു . അപ്പോൾ ഇനി മന്ത്രിമാർമ ഫേസ്ബുക്കിൽ സജീവമായിരിക്കും , മന്ത്രിമാരുടെ സോഷ്യൽ മീഡിയ പേജുകളിലെ ലൈക്കുകൾ കൂട്ടാനുള്ള തന്ത്രങ്ങൾ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ ആവിഷ്കരിക്കണമെന്നും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജൻ വിളിച്ചു ചേർത്ത മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാരുടെ യോഗത്തിൽ അഭിപ്രായം ഉയർന്നു.
നവമാധ്യമ ഇടപെടലിൽ പല മന്ത്രിമാരും ഇപ്പോൾ പിന്നിലാണെന്നു വ്യക്തമാക്കുന്ന ലൈക്കുകളുടെ കണക്കുകളും യോഗത്തിൽ വ്യക്തമാക്കി.ഫേസ് ബുക്ക് പേജിലെ ലൈക്കുകളുടെ എണ്ണത്തിൽ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്കാണ് ഒന്നാമത്. തൊട്ടു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും. പൊതുമരാമത്തു മന്ത്രി ജി. സുധാകരനും ലക്ഷം ലൈക്ക് കടന്നിട്ടുണ്ട്.
. നവ മാധ്യമ ഇടപെടലിനായി മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിലെ ഒരാളെ ചുമതലപ്പെടുത്തണമെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് പ്രൈവറ്റ് സെക്രട്ടറിമാർക്കു നിർദേശം നൽകി.