കണ്ണൂര്‍ പിണറായി പടന്നക്കരയില്‍ സ്വന്തം മക്കളെയും മാതാ പിതാക്കളെയും കൊലപ്പെടുത്തിയ കേസില്‍ പ്രതി സൗമ്യയെ നാല് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. തെളിവെടുപ്പിനായി വീട്ടില്‍ എത്തിച്ച സൗമയെ കൂക്കി വിളിച്ചാണ് നാട്ടുകാര്‍ എതിരേറ്റത്.ആരുടെയും പ്രേരണ ഇല്ലാതെ ഒറ്റയ്ക്കാണ് കൊലപാതകങ്ങള്‍ നടത്തിയത് എന്നാണ് സൗമ്യ അന്വേഷണ സംഘത്തിന് മുന്നില്‍ ആവര്‍ത്തിക്കുന്നത്.
ഇന്നലെ വൈകിട്ട് അറസ്റ്റ് രേഖപ്പെടുത്തിയ സൗമ്യയുടെ ചോദ്യം ചെയ്യല്‍ ഇന്നും തുടര്‍ന്നു. കണ്ണൂര്‍ ജില്ലാ പോലീസ് മേധാവി ശിവ വിക്രം,എ എസ് പി ചൈത്ര തെരേസ ജോണ്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍.
ഉച്ചയ്ക്ക് ശേഷമായിരുന്നു സൗമ്യയെ തെളിവെടുപ്പിനായി പിണറായി പടന്നക്കരയിലെ വീട്ടില്‍ എത്തിച്ചത്.സ്ത്രീകള്‍ ഉള്‍പ്പെടെ വന്‍ ജനാവലി വീടിനു ചുറ്റും തടിച്ചു കൂടിയിരുന്നു.കൂക്കി വിളികളോടെയാണ് മുഖം ഷാള്‍ കൊണ്ട് മറച്ചു എത്തിയ സൗമ്യയെ നാട്ടുകാര്‍ എതിരേറ്റത്.
പിന്നീട് വൈദ്യ പരിശോദാബായ്ക്കായി ആശുപത്രിയില്‍ എത്തിച്ചപ്പോഴും തടിച്ചു കൂടിയ ജനങ്ങള്‍ സൗമ്യക്ക് നേരെ അസഭ്യ വര്‍ഷം ചൊരിഞ്ഞു.വൈകുന്നേരം അഞ്ചു മണിയോടെയാണ് സൗമ്യയെ തലശ്ശേരി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സൗമ്യയെ ഹാജരാക്കിയത്.
ശരീരിക അസ്വസ്ഥതകള്‍ ഉണ്ടോ എന്ന ജഡ്ജിന്റെ ചോദ്യത്തിന് തലചുറ്റല്‍ ഉണ്ടെന്നു വ്യക്തമാക്കിയ സൗമ്യ വൈദ്യ സഹായം വേണ്ടെന്നും കോടതിയെ അറിയിച്ചു.പോലീസിന്റെ അപേക്ഷ പരിഗണിച്ചു സൗമ്യയെ നാല് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു.
അവിഹിത ബന്ധത്തിന് തടസ്സം ആയതിനാലാണ് മകളെയും മാതാ പിതാക്കളെയും കൊലപ്പെടുത്തിയത് എന്നാണ് സൗമ്യയുടെ കുറ്റ സമ്മതം.സൗമ്യയുമായി ബന്ധമുള്ള രണ്ടു യുവാക്കള്‍ കൂടി പോലീസ് കസ്റ്റഡിയില്‍ ഉണ്ട്.എന്നാല്‍ ആരുടേയും പ്രേരണ ഇല്ലാതെ ഒറ്റയ്ക്കാണ് കൊലപാതകങ്ങള്‍ നടത്തിയതെന്നാണ് അന്വേഷണ സംഘത്തിന് മുന്നില്‍ സൗമ്യ ആവര്‍ത്തിക്കുന്നത്.