കണ്ണൂര്‍ വിമാനത്താവളത്തിലും സീസ്‌റ്റെഡിലും ജോലി വാഗ്ദാനം ചെയ്ത് വന്‍തോതില്‍ പണം തട്ടിയെന്ന പരാതിയെ തുടര്‍ന്ന് സിപിഎം കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി പി ശശിയുടെ സഹോദരന്‍ പി.സതീശനെ പോലീസ് കസ്റ്റഡിയിലെടുത്തു. കസബ പോലീസാണ് നാലുപേര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് സതീശനെ കസ്റ്റഡിയിലെടുത്തത്. മുഖ്യമന്ത്രി പിണറായി വിജയന്റെയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും സഹോദരനായ പി.ശശിയുടെയും പേര് പറഞ്ഞാണ് സതീശന്‍ തട്ടിപ്പുകള്‍ നടത്തിയത്. ജോലി വാഗ്ദാനം ചെയ്ത് രണ്ടര ലക്ഷം തട്ടിയെടുത്തതായി സതീശനെതിരെ യുവതി പരാതി നല്‍കിയിരുന്നു. ലൈംഗിക ചൂഷണത്തിന്റെ പേരില്‍ പാര്‍ട്ടി അനുഭാവിയായ സ്ത്രീ പരാതി നല്‍കിയതിനെ തുടര്‍ന്ന് 2011ല്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന ശശിക്ക് പാര്‍ട്ടി വിടേണ്ടി വന്നിരുന്നു. വീണ്ടും പാര്‍ട്ടിയിലേക്ക് മടങ്ങിവരാനുള്ള ശ്രമം തിരക്കിട്ട് നടക്കുമ്ബോഴാണ് അനിയന്റെ ഭാഗത്തു നിന്നും വന്‍ തിരിച്ചടി നേരിട്ടിരിക്കുന്നത്. സഹോദരനായ സതീശനുമായി തനിക്ക് 20 വര്‍ഷത്തോളമായി ബന്ധമില്ലെന്ന് ശശി അവകാശപ്പെട്ടിട്ടുണ്ട്
