പാലക്കാട്: ( 03.04.2018) പള്ളി നേര്‍ച്ചയ്ക്കിടെ ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു. തൃശൂര്‍ സ്വദേശി കണ്ണനാണ് മരിച്ചത്. പാലക്കാട് ആലത്തൂരിന് സമീപം മേലാര്‍ക്കോട് ചീനിക്കോട് പള്ളിയിലെ നേര്‍ച്ചയ്ക്കിടെ ചൊവ്വാഴ്ച പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു സംഭവം ഉണ്ടായത്.
മേലാര്‍ക്കോട് മസ്താന്‍ ഔലിയ വലിയപള്ളി നേര്‍ച്ചയ്ക്കിടെയാണ് സംഭവം. തൃശൂരിലെ ഊക്കന്‍സ് കുഞ്ചു എന്ന ആനയാണ് ഇടഞ്ഞത്. ആനയെ നെറ്റിപ്പട്ടം കെട്ടാന്‍ ശ്രമിക്കുന്നതിനിടെയാണ് ആന ഇടഞ്ഞത് . ഇടഞ്ഞ ആനയെ തളയ്ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കണ്ണനെ കുത്തിവീഴ്ത്തിയത് . ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
തൃശൂരില്‍ നിന്നുള്ള എലിഫന്റ് സ്‌ക്വാഡും പോലീസും ചേര്‍ന്ന് മണിക്കൂറുകള്‍ പരിശ്രമിച്ചാണ് ഇടഞ്ഞ ആനയെ തളച്ചത്.