പന്ത് ചുരണ്ടല്‍ വിവാദത്തില്‍ ഒരു വര്‍ഷത്തെ വിലക്കു നേരിട്ടെങ്കിലും റാങ്കിംഗിലെ ഒന്നാം സ്ഥാനം വിട്ടുനല്‍കാതെ ഓസീസ് മുന്‍ നായകന് സ്റ്റീവ് സ്മിത്ത്. ഐസിസിയുടെ പുതിയ ടെസ്റ്റ് റാങ്കിംഗിലാണ് സ്മിത്ത് തന്റെ ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയും തന്റെ രണ്ടാം സ്ഥാനം വിട്ടുനല്‍കിയില്ല.
കോഹ്ലി രണ്ടാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ചേതേശ്വര്‍ പുജാര തന്റെ ഏഴാം സ്ഥാനവും നഷ്ടപ്പെടുത്തിയില്ല. എന്നാല്‍ ബൗളര്‍മാരുടെ പട്ടികയില്‍ ആര്. അശ്വിന് ഒരു സ്ഥാനം പിന്നോട്ടിറങ്ങേണ്ടിവന്നു. അഞ്ചാം സ്ഥാനത്താണ് അശ്വിന് ഇപ്പോള്‍. ഓള്‍റൗണ്ടര്‍ പട്ടികയില്‍ രവീന്ദ്ര ജഡേജയാണ് രണ്ടാം സ്ഥാനത്ത്. കഴിഞ്ഞ റാങ്കിംഗിലും ജഡേജ രണ്ടാമതായിരുന്നു.