നിഷ എഴുതിയ ദ അദര്‍ സൈഡ് ഓഫ് ദിസ് ലൈഫ് എന്ന പുസ്തകത്തില്‍ ഒരു രാഷ്ട്രീയ നേതാവിന്റെ മകനില്‍നിന്ന് മോശമായ പെരുമാറ്റം ട്രെയിന്‍ യാത്രക്കിടെ നേരിടേണ്ടി വന്നതിനെ കുറിച്ച് പരാമര്‍ശിച്ചിരുന്നു. ഈ വ്യക്തി ഷോണ്‍ ജോര്‍ജ് ആണെന്ന അഭ്യൂഹങ്ങള്‍ പടരുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് കേരള യുവജനപക്ഷം ജനറല്‍ സെക്രട്ടറിയും പി.സി. ജോര്‍ജ് എം.എല്‍.എയുടെ മകനുമായ ഷോണ്‍ ജോര്‍ജ് പരാതിയുമായി പോലീസിനെ സമീപിച്ചു . ഇന്ന് ഡി.ജി.പിക്കും കോട്ടയം ജില്ല പൊലിസ് മോധാവിക്കുമാണ് പരാതി നല്‍കിയത്. രാഷ്ട്രീയ വിരോധം നിമിത്തം തന്നെയും പിതാവ് പി.സി. ജോര്‍ജിനും സമൂഹത്തില്‍ അവമതിപ്പുണ്ടാക്കാനുള്ള ശ്രമമാണ് പുസ്തകത്തിലൂടെ നടത്തിയത്. അപമാനിക്കാന്‍ ശ്രമിച്ച വ്യക്തിയുടെ പേര് വെളിപ്പെടുത്താതെ സംശയത്തിന്‍െറ നിഴലില്‍ നിര്‍ത്തുന്നതാണ് പരാമര്‍ശം. ഇത് പുസ്തകത്തിന്‍െറ വില്‍പ്പന വര്‍ധിപ്പിക്കുകയും തന്നെ അപകീര്‍ത്തിപ്പെടുത്തുന്നതിനുമാണ്. അതിനാല്‍ 500, 501, 502 എന്നീ വകുപ്പുകള്‍ ഐ.പി.സി പ്രകാരം കുറ്റകൃത്യവും ശിക്ഷാര്‍ഹമായ സംഭവം സംബന്ധിച്ച് വിശദമായ ആന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നായിരുന്നു ശനിയാഴ്ച പൊലിസിന് നല്‍കിയ പരാതി.
. എസ്.പിയുടെ അഭാവത്തില്‍ ഭരണവിഭാഗം ചുമതലയുള്ള ഡിവൈ.എസ്.പിക്കാണ് പരാതി നല്‍കിയത്. പരാതി പരിശോധിച്ചശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് ജില്ല പൊലീസ് മേധാവി വി.എം. മുഹമ്മദ് റഫീഖ് പറഞ്ഞു.
നിഷയെ ട്രെയിന്‍ യാത്രക്കിടെ അപമാനിക്കാന്‍ ശ്രമിച്ച യുവാവ് താനാണെന്ന് പുസ്തകത്തിലെ സൂചകളില്‍നിന്ന് വ്യക്തമാകുന്നതായി ഒാണ്‍ലൈന്‍, സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചാരണം നടക്കുെന്നന്ന് പരാതിയില്‍ പറയുന്നു. തനിക്കും പിതാവിനുമുള്ള അംഗീകാരവും ആദരവും ഇടിച്ചുതാഴ്ത്തി അപകീര്‍ത്തിപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെയാണ് അപമാനിക്കാന്‍ ശ്രമിച്ച വ്യക്തിയുടെ പേര് വെളിപ്പെടുത്താതെ സംശയത്തിെന്റ നിഴലില്‍ നിര്‍ത്തുന്ന പരാര്‍ശങ്ങള്‍ നടത്തിയിട്ടുള്ളത്. നിഷയോടൊപ്പം തിരുവനന്തപുരത്തുനിന്ന് ട്രെയിനില്‍ യാത്രചെയ്തിട്ടില്ല. പുസ്തകവില്പന വര്‍ധിപ്പിക്കണമെന്ന ഉദ്ദേശ്യത്തോടെയുള്ള പരാമര്‍ശങ്ങള്‍ തനിക്ക് അപകീര്‍ത്തിയും അപമാനവും ഉണ്ടാക്കി. അതിനാല്‍ അന്വേഷണം നടത്തി നിജസ്ഥിതി പുറത്തുകൊണ്ടുവന്ന് തെറ്റിദ്ധാരണ തീര്‍ക്കണം. സമൂഹമാധ്യമത്തില്‍ അപമാനിക്കുന്ന വിധത്തില്‍ പ്രചാരണം നടത്തിയവര്‍ക്കെതിരെ കേസെടുത്ത് അന്വേഷിക്കണമെന്നും പരാതിയില്‍ പറയുന്നു.
അതെ സമയം കേസെടുക്കാനാവില്ലെന്ന് ഡി.ജി.പി പറഞ്ഞു .
എന്നാല്‍ പൊലിസിന് നേരിട്ട് കേസെടുക്കാനുള്ള ആരോപണങ്ങള്‍ പരാതിയില്‍ ഉന്നയിച്ചിട്ടുമില്ലെന്നും അതിനാല്‍ പരാതി സംഭവം നടന്ന സ്ഥലത്തെ കോടതിയെ സമീപിക്കണമെന്നാണ് ഡി.ജി.പിക്കുവേണ്ടി ഈരാറ്റുപേട്ട പൊലിസ് ഷോണിനെ രേഖാമൂലം അറിയിച്ചിരിക്കുന്നത്.പൊലിസിന്‍െറ നിര്‍ദ്ദേശത്തിന്‍െറ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച കോടതിയെ സമീപിക്കുമെന്ന് ഷോണ്‍ ജോര്‍ജ് പറഞ്ഞു.
പരാര്‍മശം വിവാദമാക്കേണ്ടതില്ല എന്ന് ജോസ് കെ. മാണി പറഞ്ഞു .
നിഷയുടെ പുസ്തകത്തിലെ പരാമര്‍ശം വിവാദമാക്കേണ്ടെന്നും അപമാനിച്ചയാളെക്കുറിച്ച് പറയണോയെന്നത് വ്യക്തിപരമാണെന്നും ജോസ് കെ. മാണി എം.പി. ഭാര്യ നിഷ ജോസ് കെ. മാണിയുടെ പുസ്തകത്തിലെ വിവാദ വെളിപ്പെടുത്തലിനോട് പ്രതികരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു ഒരു രാഷ്ട്രീയനേതാവിെന്റ കുടുംബത്തിലുണ്ടാകുന്ന സംഭവങ്ങളാണ് പറഞ്ഞത്. ഒരു ജനപ്രതിനിധിയുടെ ഭാര്യയായിട്ടും നേരിടേണ്ടിവന്ന അനുഭവം അവര്‍ വ്യക്തമാക്കിയെെന്നയുള്ളൂ. പുസ്തകത്തിലെ സന്ദേശമാണ് മനസ്സിലാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. തനിക്കുണ്ടായ മോശം അനുഭവം അടഞ്ഞ അധ്യായമാണെന്നും കൂടുതല്‍ വിവാദം സൃഷ്ട്രിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും നിഷയും വ്യക്തമാക്കി. ഇത്തരം കാര്യങ്ങള്‍ പൊതുസമൂഹം മനസ്സിലാക്കാന്‍ വേണ്ടിയാണ് പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയതെന്നും അവര്‍ പറഞ്ഞു.
നിഷ സഞ്ചരിച്ച കമ്ബാര്‍ട്മെന്റില്‍ യാത്രചെയ്തിട്ടുണ്ട് എന്ന് ഷോണ്‍ ജോര്‍ജ് മാധ്യമ പ്രവത്തകരോട് പറഞ്ഞിരുന്നു .
കോഴിക്കോട്ടുനിന്ന് കോട്ടയത്തേക്ക് ജോസ് െക. മാണി എം.പിയുടെ ഭാര്യ നിഷ സഞ്ചരിച്ച കമ്ബാര്‍ട്മെന്റില്‍ ട്രെയിന്‍ യാത്ര നടത്തിയിട്ടുണ്ടെന്നായിരുന്നു പറഞ്ഞതു . താനാണ് അപമാനിച്ചതെങ്കില്‍ അത് തുറന്നുപറയണം. എന്നാൽ നിഷയുമൊന്നിച്ച് തിരുവനന്തപുരത്തുനിന്ന് യാത്രചെയ്തിട്ടില എന്നും അദ്ദേഹം പറഞ്ഞിരുന്നു . തെന്റ ഭാര്യാപിതാവായ ജഗതി ശ്രീകുമാര്‍ തിരുവനന്തപുരത്ത് ആശുപത്രിയില്‍ കഴിഞ്ഞിട്ടില്ല. ഒരിക്കല്‍ കോഴിക്കോട്ട് പോയി മടങ്ങുമ്ബോള്‍ നിഷയെ റെയില്‍വേ സ്റ്റേഷനില്‍നിന്ന് കാണുകയും സംസാരിക്കുകയും ചെയ്തിരുന്നു. തനിക്കൊപ്പം സി.പി.എം നേതാക്കളും പ്രവര്‍ത്തകരുമുണ്ടായിരുന്നു. ട്രെയിനില്‍ താന്‍ തെന്റ ബര്‍ത്തിലും ആ സ്ത്രീ അവരുടെ ബര്‍ത്തിലും കിടന്നുറങ്ങി. കോട്ടയത്ത് ട്രെയിന്‍ ഇറങ്ങിയപ്പോള്‍ തന്നെ കൂട്ടാന്‍ വന്ന കെ.എസ്.സി പ്രവര്‍ത്തകനെ പരിചയപ്പെടുത്തി. വീട്ടില്‍ കൊണ്ടുവിടണമോയെന്ന ചോദ്യത്തിന് വേണ്ടെന്ന് മറുപടി നല്‍കി. താനും ആ സ്ത്രീയും ടി.ടി.ഇയും മാത്രമായിരുന്നോ ആ ട്രെയിനില്‍ സഞ്ചരിച്ചതെന്നും ഷോണ്‍ ചോദിച്ചു.