നാളെ മുതല്‍ സ്വകാര്യബസുകള്‍ സമരം തുടങ്ങുന്നു.

kerala

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ സ്വകാര്യബസുടമകള്‍ അനിശ്ചിതകാല സമരം തുടങ്ങുന്നു. മിനിമം ചാര്‍ജ് പത്തുരൂപയാക്കാനാണു ഉടമകള്‍ ആവശ്യപ്പെടുന്നതെങ്കിലും എട്ടുരൂപയാക്കാനാണ് സാധ്യത. പക്ഷെ നിയമസഭ സമ്മേളനം നടക്കുന്നതിനാല്‍ വര്‍ധന ഉടന്‍ പ്രഖ്യാപിക്കാനിടയില്ല, കാരണം എകെ ശശീന്ദ്രന്‍ ഗതാഗതമന്ത്രിയായി ചുമതലയേല്‍ ക്കാനിരിക്കെ വകുപ്പിന്റ താല്‍ക്കാലിക ചുമതല വഹിക്കുന്നത് മുഖ്യമന്ത്രിയാണ് . അതുകൊണ്ടു അദ്ദേഹം മാത്രമായി തീരുമാനമെടുക്കാനും സാധ്യതയില്ല.

ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന ആവശ്യം ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റി ശുപാര്‍ശ ചെയ്തിട്ട് ഒരു മാസമായി. സര്‍ക്കാര്‍ തീരുമാനമെടുക്കാത്ത സാഹചര്യത്തിലാണ് പണിമുടക്ക് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത് . ചാര്‍ജ് കൂട്ടാമെന്ന് കൃത്യമായ ഉറപ്പ് കിട്ടിയാല്‍ സാവകാശം നല്‍കാന്‍ ബസുടമകളും തയാറാണ്. നാലുവര്‍ഷം മുമ്ബാണ് അവസാനമായി ബസ് ചാര്‍ജ് കൂട്ടിയത്.

Leave a Reply

Your email address will not be published. Required fields are marked *