കമ്മ്യൂണിസ്റ്റുകാരെയും ന്യൂനപക്ഷ ജനവിഭാഗങ്ങളെയും ഇന്ത്യയില്‍ നിന്ന് തുടച്ചു നീക്കാനുള്ള ആര്‍എസ്‌എസിന്റെ അതിമോഹമാണ് ത്രിപുരയില്‍ നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
കമ്യൂണിസ്റ്റുകാരെ തുടച്ചു നീക്കുമെന്ന് പ്രഖ്യാപിച്ച് ബിജെപി ദേശീയ നേതാക്കള്‍ തന്നെ അക്രമത്തിന് ആഹ്വാനം ചെയ്തത് ദേശീയതല ഗൂഢാലോചനയുടെ ഭാഗമാണെന്നും. ത്രിപുരയില്‍ ആര്‍എസ്‌എസ് ആക്രമണങ്ങളില്‍ 500 ല്‍ അധികം പ്രവര്‍ത്തകര്‍ ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിലാണെന്നും . അദ്ദേഹം ഫെയ്സ്ബുക്കില്‍ എഴുതി.
സമൂഹത്തിൽ മനുഷ്യത്വത്തിനും സാമൂഹ്യ മാറ്റത്തിനുമുള്ള ഒരു കടമ നിർവ്വഹിക്കാൻ തന്റെ ജീവിതം തന്നെ മാറ്റിവച്ച സാമൂഹിക പരിഷ്‌കർത്താവാണ് പെരിയോർ ഇ വി രാമസ്വാമി നായ്ക്കർ. അദ്ദേഹത്തിന്റെ പ്രതിമ വരെ തകർത്ത ഇവർ ഏകാധിപത്യമാണ് ഇന്ത്യലയിൽ നടത്താൻ ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
25 വര്‍ഷം കൊണ്ട് ത്രിപുരയിലെ ജനത നേടിയ നേട്ടങ്ങള്‍ ഒരു രാത്രി കൊണ്ട് തകർക്കപ്പെട്ടു. മഹാനായ ലെനിന്റെ പ്രതിമയെ പോലും ഭയന്ന്, ആര്‍എസ്‌എസ് സംഘം അത് തകര്‍ക്കുകയും ആനന്ദനൃത്തം ചവിട്ടുകയും ചെയ്തു. ജനാധിപത്യ ഇന്ത്യയുടെ മുഖം വികൃതമാക്കുന്നതാണ് ഈ ദൃശ്യങ്ങള്‍. ഇത് രാജ്യത്തിനുള്ള മുന്നറിയിപ്പാണ്. പണം, അധികാരം, അക്രമം എന്നിവ കൂട്ടിക്കലര്‍ത്തി ജനാധിപത്യത്തിന് പുതിയ നിര്‍വ്വചനം നല്‍കാനാണ് ആര്‍എസ്‌എസ് ശ്രമം.