നാണം കെട്ട തോൽവി, കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് പ​രി​ശീ​ല​ക​ൻ റെ​നി മ്യൂ​ല​ന്‍​സ്റ്റി​ന്‍ രാ​ജി​വ​ച്ചു.

home-slider sports

കൊ​ച്ചി: കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് പ​രി​ശീ​ല​ക​ൻ റെ​നി മ്യൂ​ല​ന്‍​സ്റ്റി​ന്‍ രാ​ജി​വ​ച്ചു. ബ്ലാ​സ്റ്റേ​ഴ്‌​സി​നെ വി​ജ​യ​വ​ഴി​യി​ലെ​ത്തി​ക്കാ​ൻ ക​ഴി​യാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് രാ​ജി. കൊ​ച്ചി​യി​ൽ ന​ട​ന്ന ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ൽ ബം​ഗ​ളു​രു എ​ഫ്സി​ക്കെ​തി​രെ ബ്ലാ​സ്റ്റേ​ഴ്സ് ഒ​ന്നി​നെ​തി​രെ മൂ​ന്നു ഗോ​ളു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. ഇ​തോ​ടെ മ്യൂ​ല​ന്‍​സ്റ്റി​നെ​തി​രെ വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​യ​രു​ക​യും ചെ​യ്തു. ആരാധകർ ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഞെട്ടിച്ചു കൊണ്ടാണ് മുലൻസിന്റെ രാജി ,

മി​ക​ച്ച താ​ര​ങ്ങ​ൾ ഇ​ത്ത​വ​ണ ഉ​ണ്ടാ​യി​രു​ന്നി​ട്ടും ബ്ലാ​സ്റ്റേ​ഴ്സി​ന് ഇത്തവണ വിജയം നേടാനായില്ല , അവസാന കളിയിൽ ബം​ഗ​ളു​രു​വി​നെ​പ്പോ​ലും ഞെ​ട്ടി​ക്കു​ന്ന ഫോ​ർ​മേ​ഷ​നി​ലാ​ണ് റെ​നി മ്യൂ​ല​ന്‍​സ്റ്റി​ന്‍ ടീ​മി​നെ അ​ണി​നി​ര​ത്തി​യ​ത്. ഒ​ന്നാം ന​മ്പ​ര്‍ ഗോ​ള്‍​കീ​പ്പ​ര്‍ പോ​ള്‍ റെ​ചു​ബ്ക​യ്ക്കു പക​രം മു​ന്‍ എ​ടി​കെ താ​രം സു​ബാ​ഷി​ഷ് റോ​യ് ആ​ദ്യ​മാ​യി കാ​വ​ല്‍​ക്കാ​ര​നാ​യി ക​ള​ത്തി​ലി​റ​ങ്ങി. റി​നോ ആ​ന്‍റോ​യ്ക്കു പ​ക​രം സാ​മു​വേ​ല്‍ ശ​ദ​ബും സി.​കെ. വി​നീ തി​നു പ​ക​രം ഇ​യാ​ന്‍ ഹ്യൂ​മും നീ​ല​പ്പ​ട​യെ നേ​രി​ടാ​നാ​യി​റ​ങ്ങി. എ​ന്നാ​ൽ ദ​യ​നീ​യ പ​രാ​ജ​യ​മാ​യി​രു​ന്നു ഫ​ലം. ആരാധകർ വൻ നിരാശയായിരുന്നു ,

. മ​ഞ്ഞ​പ്പ​ട​യു​ടെ മ​ധ്യ​നി​ര ഇ​തു​വ​രെ താ​ളം കണ്ടെത്താത്തതാണ് ബ്ലാസ്റ്റേഴ്സിന്റെ പ്രധാന പ്രശ്നം . മു​ന്നേ​റ്റ നി​ര​യാ​വ​ട്ടെ ഗോ​ൾ അ​ടി​ക്കാ​നാ​വാ​തെ ഉ​ഴ​റു​ക​യു​മാ​ണ്. ഇ​തോ​ടെ​യാ​ണ് പ​രി​ശീ​ക​ന്‍റെ രാജിക്ക് വേണ്ടി മുറവിളി ഉയർന്നത് ,

2015 സീ​സ​ണി​ലും ബ്ലാ​സ്റ്റേ​ഴ്സി​ൽ സ​മാ​ന സം​ഭ​വം അ​ര​ങ്ങേ​റി​യി​രു​ന്നു. അ​ന്ന് മു​ഖ്യ​പ​രി​ശീ​ല​ക​ന്‍ പീ​റ്റ​ര്‍ ടെ​യ്‌​ല​റാ​ണ് സ്ഥാ​ന​മൊ​ഴി​ഞ്ഞ​ത്. ബ്ലാ​സ്റ്റേ​ഴ്‌​സ് നേ​രി​ട്ട തു​ട​ര്‍​ച്ച​യാ​യ തോ​ല്‍​വി​ക​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്താ​ണ് ടെ​യ്‌​ല​ര്‍ ഒ​ഴി​ഞ്ഞ​ത്. സ​ഹ​പ​രി​ശീ​ല​ക​നാ​യ ട്ര​വ​ര്‍ മോ​ര്‍​ഗ​നെ പ​ക​രം ചു​മ​ത​ല​യേ​ൽ​പ്പി​ച്ചാ​യി​രു​ന്നു ടെ​യ്‌​ല​റു​ടെ മ​ട​ക്കം. എ​ല്ലാ ക​ളി​ക​ളി​ലും ഫോ​ര്‍​മേ​ഷ​നി​ല്‍ മാ​റ്റം വ​രു​ത്തി​യ ടെ​യ്‌​ല​ർ​ക്ക് ആ​റു മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് നാ​ല് തോ​ല്‍​വി​യും ഒ​രു സ​മ​നി​ല​യും ഒ​രു ജ​യ​വു​മാ​ണ് നേ​ടാ​നാ​യ​ത്. ഇ​തോ​ടെ​യാ​ണ് ടെ​യ്‌​ല​റു​ടെ തൊ​പ്പി​തെ​റി​ച്ച​ത്. ഇനി എന്തായാലും കളി കാത്തിരുന്ന് കാണാം ,

Leave a Reply

Your email address will not be published. Required fields are marked *