ബെപ്പാസിനെതിരെ കീഴാറ്റൂരില്‍ വയല്‍ക്കിളികളെന്ന് പറഞ്ഞ് സമരം ചെയ്യുന്നത് കോണ്‍ഗ്രസുകാരാണെന്ന് മന്ത്രി ജി. സുധാകരന്‍ ആരോപിച്ചു. നാട്ടില്‍ ഒരു ജോലിയുമില്ലാത്ത സകല കോണ്‍ഗ്രസുകാരും കീഴാറ്റൂരില്‍ എത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വി.എം സുധീരന്‍, ഷെെനിമോള്‍ ഉസ്മാന്‍ തുടങ്ങിയവരാണ് അവിടെ സമരം ചെയ്യാനെത്തിയിരിക്കുന്നത്. അവര്‍ ഏതെങ്കിലും സമരം വിജയിപ്പിച്ചിട്ടുണ്ടോയെന്നും അദ്ദേഹം പറഞ്ഞു .
ദേശീയപാത അതോറിറ്റിയാണ് കീഴാറ്റൂരില്‍ ദേശീയ പാത നിര്‍മിക്കാന്‍ തീരുമാനിച്ചത്. ഇപ്പോള്‍ ഉള്ളത് ഏറ്റവും പ്രയാസം കുറഞ്ഞ അലെെന്‍മെന്റാണെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞത്. അതാണ് ഇപ്പോഴത്തെ നിലപാട്. അത് മാറ്റിപ്പറയുകയാണെങ്കില്‍ അപ്പോള്‍ നിലപാടറിയിക്കാമെന്നും മന്ത്രി പറഞ്ഞു.
കീഴാറ്റൂരില്‍ സമരം ചെയ്യുന്നതില്‍ തങ്ങള്‍ക്ക് അഭിപ്രായ വ്യത്യാസമൊന്നുമില്ല. സമരത്തേക്കുറിച്ച് സംസ്ഥാന സര്‍ക്കാരിനോടല്ല കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയോടാണ് അഭിപ്രായം ചോദിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു. യു.പി.എ സര്‍ക്കാര്‍ കൊണ്ടുവന്ന അലൈന്‍മെന്റ്, അത് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അംഗീകരിച്ചതാണ്. അത് വലിയ ഭേദഗതികളില്ലാതെ ഞങ്ങളും അംഗീകരിച്ചുവെന്നേയുള്ളുവെന്നും മന്ത്രി ജി. സുധാകരന്‍ പറഞ്ഞു.