കൊച്ചി: സംസ്ഥാനത്തെ സ്വകാര്യ നഴ്‌സുമാരുടെ മിനിമം വേതനം വര്‍ധിപ്പിച്ചുകൊണ്ടുള്ള അന്തിമവിജ്ഞാപനം ഇറക്കാന്‍ സംസ്ഥാനസര്‍ക്കാരിന് ഹൈക്കോടതിയുടെ അനുമതി ലഭിച്ചു. വിജ്ഞാപനം തടയണമെന്ന ആശുപത്രി മാനേജ്‌മെന്റുകളുടെ വാദം കോടതി തള്ളി. വിജ്ഞാപനം ഇറക്കുന്നതിന് നേരത്തെ ഏര്‍പ്പെടുത്തിയിരുന്ന സ്റ്റേ കോടതി നീക്കം ചെയ്തു .
മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതില്‍ ആവശ്യമെങ്കില്‍ സര്‍ക്കാരിന് ആശുപത്രി മാനേജ്‌മെന്റുകളുമായി ചര്‍ച്ച നടത്താമെന്ന് കോടതി പറഞ്ഞു. അന്തിമവിജ്ഞാപനത്തിന് ശേഷം ആവശ്യമെങ്കില്‍ കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.
കുറഞ്ഞത് 50 കിടക്കകളുള്ള ആശുപത്രിയല്‍ നഴ്‌സുമാര്‍ക്ക് 20,000 രൂപയും 100 കിടക്കകളുള്ള ആശുപത്രികളില്‍ 22,500 രൂപയും 200 ലധികം കിടക്കകളുള്ളിടത്ത് 32,000 രൂപയുമാണ് മിനിമം വേതനമായി നിശ്ചയിച്ചിരിക്കുന്നത്.