നരേന്ദ്ര മോദിയുടെ വിദേശ യാത്രയടക്കം എയര്‍ ഇന്ത്യയ്ക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കാനുള്ളത് 325 കോടിയിലധികം രൂപ; കണക്കുകൾ ഇങ്ങനെ

home-slider indian

വി.വി.ഐ.പികളുടെ വിദേശയാത്രകള്‍ക്ക് വിമാനം ചാര്‍ട്ട് ചെയ്ത വകയില്‍ എയര്‍ ഇന്ത്യയ്ക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കാനുള്ളത് 325 കോടിയിലധികം രൂപ.പ്രധാന മന്ത്രി നരേന്ദ്ര മോദിയും വി.വി.ഐ.പിയിൽ ഉൾപ്പെടുന്നു. ഇത് സംബന്ധിച്ച്‌ സമര്‍പ്പിച്ച്‌ വിവരാവകാശത്തിനുള്ള മറുപടിയിലാണ് സാമ്ബത്തിക പ്രതിസന്ധിയെ തുടര്‍ന്ന് സ്വകാര്യവത്കരിക്കാന്‍ തീരുമാനിച്ച ആഭ്യന്തര വിമാന സര്‍വീസായ എയര്‍ ഇന്ത്യ വെളിപ്പെടുത്തല്‍ നടത്തിയത്.

ഇതില്‍ 84.01 കോടി കഴിഞ്ഞ സാമ്ബത്തിക വര്‍ഷത്തില്‍ നല്‍കാനുള്ളതാണെങ്കില്‍ ബാക്കിയുള്ള 241.80 കോടിയും ഈ വര്‍ഷത്തെ യാത്രകള്‍ക്കാണ്. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുടെ വിദേശയാത്രയ്ക്ക് പ്രത്യേകം തയ്യാറാക്കിയ വിമാനമാണ് എയര്‍ ഇന്ത്യ വിട്ടുനല്‍കുന്നത്. ഇതിന് ചെലവാകുന്ന തുക പ്രതിരോധ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, പ്രധാനമന്ത്രിയുടെ ഓഫീസ്, കാബിനറ്റ് സെക്രട്ടേറിയറ്റ് തുടങ്ങിയ വകുപ്പുകളാണ് വീട്ടേണ്ടത്. എന്നാല്‍ 178.55 കോടി തിരിച്ചടക്കാനുള്ള വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യത്തില്‍ ഒന്നാമന്‍. പ്രധാനമന്ത്രിയുടെ ഓഫീസും കാബിനറ്റ് സെക്രട്ടേറിയറ്റും 128.84 കോടിയുമായി തൊട്ടുപിന്നിലുണ്ട്. അതേസമയം, പ്രതിരോധ മന്ത്രാലയം 18.42 കോടി അടയ്ക്കാനുണ്ടെന്നും എയര്‍ ഇന്ത്യയുടെ മറുപടിയില്‍ വ്യക്തമാക്കുന്നു.

മുന്‍പുണ്ടായിരുന്ന 457.71 കോടിയും ഈ വര്‍ഷത്തെ 553.01 കോടിയും അടക്കം 1004.72 കോടിയുടെ ബില്‍ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. ഇതില്‍ 678.91 കോടി തിരിച്ചടച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശയാത്രയ്ക്ക് വേണ്ടി 272.80 കോടിയാണ് ചെലവ് വന്നത്. ഇതില്‍ 154.07 കോടി തിരിച്ചടച്ചുവെന്നും ഇനിയും 118.72 കോടി ഇനിയും തിരിച്ചടക്കാനുണ്ടെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി

Leave a Reply

Your email address will not be published. Required fields are marked *