കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസിന്റെ വിചാരണ മാർച്ച് 14-ന് ആരംഭിക്കും . എറണാകുളം ജില്ലാ സെഷന്‍സ് കോടതിയിലാണ് നടപടിക്രമങ്ങള്‍ ആരംഭിക്കുക. ഇതിന്റെ ഭാഗമായി കേസിലെ എട്ടാം പ്രതി നടന്‍ ദിലീപ് അടക്കമുള്ളവര്‍ക്ക് സമന്‍സ് അയച്ചു. വിചാരണ തുടങ്ങുന്ന ദിവസം ദിലീപ് ഉള്‍പ്പെടെയുള്ള എല്ലാ പ്രതികളും കോടതിയില്‍ ഹാജരാകണമെന്നാണ് നിര്‍ദേശം. അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ തുടങ്ങിയ കേസ് വിചാരണയ്ക്കായി സെഷന്‍സ് കോടതിയിലേക്ക് മാറ്റുകയായിരുന്നു.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് തൃശ്ശൂരിലെ ഷൂട്ടിങ് സ്ഥലത്തുനിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെ ഓടിക്കൊണ്ടിരുന്ന വാഹനത്തില്‍ വച്ച് നടി ആക്രമിക്കപ്പെട്ടത്.
