പ്രശസ്ത യുവതാരം നടന്‍ നീരജ് മാധവ് വിവാഹിതനായി. കോഴിക്കോട് കാരപ്പറമ്ബ് സ്വദേശി ദീപ്തിയാണ് വധു. ഇന്ന് കോഴിക്കോട് വച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്.വിവാഹത്തിന്റെ ചിത്രങ്ങളലെല്ലാം നീരജ് തന്നെ ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടിരിക്കുകയാണ്. കണ്ണൂര്‍ ശ്രീകണ്ഠപുരത്ത് വെച്ചായിരുന്നു പരമ്ബരാഗത രീതിയില്‍ വിവാഹ ചടങ്ങുകള്‍ നടന്നത്..
വേളിക്ക് വെളുപ്പാങ്കാലം, നിങ്ങള്‍ക്ക് മുന്നില്‍ ഞങ്ങളുടെ വിവാഹത്തിന്റെ കഥ വിവരിക്കുകയാണെന്ന് പറഞ്ഞായിരുന്നു നീരജ് വിവാഹ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെച്ചത് 2013ല്‍ ബഡ്ഡി എന്ന ചിത്രത്തിലൂടെയാണ് നീരജ് സിനിമയിലെത്തുന്നത്. തുടര്‍ന്ന് മെമ്മറീസ്, ദൃശ്യം, 1983, അപ്പോത്തിക്കിരി, സപ്തമശ്രീ തസ്‌കര എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു.