ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ ദളിത് വിഭാഗങ്ങളോട് അവഗണയാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. ദളിത് വിഭാഗങ്ങളുടെ ഉന്നമനത്തിനായി ബിജെപി പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ദളിത് വിഭാഗത്തില്‍നിന്നു ഏറ്റവും കൂടുതല്‍ ജനപ്രതിനിധികള്‍ ഉള്ളത് ബിജെപിയിലാണ് , അവരുടെ ഉന്നമനത്തിനായി എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം പറഞ്ഞു. നമോ ആപ്പ് വഴി ദളിത് നേതാക്കളെ അഭിസംബോധന ചെയ്തു സംസാരിക്കവെയാണ് മോദി ഇക്കാര്യം പറഞ്ഞത്.
