11 അംഗ ജൂറിയില്‍ തിരക്കഥാകൃത്ത് ഇംതിയാസ് ഹുസൈന്‍ ഉള്‍പ്പെട്ട പാനലാണ് മലയാള ചിത്രങ്ങള്‍ തെരഞ്ഞെടുത്തത്.ടേക്ക് ഓഫിലെ അഭിനയത്തിന് പാര്‍വതിക്ക് പ്രത്യേക പരാമര്‍ശം ലഭിച്ചു. തൊണ്ടി മുതലും ദൃക്‌സാക്ഷിയുമാണ് മികച്ച മലയാള ചലച്ചിത്രം.321 ഫീച്ചര്‍ സിനിമകളും ഡോക്യുമെന്‍ററികളും ഹൃസ്വ സിനിമകളും അടക്കം 156 നോണ്‍ ഫീച്ചര്‍ സിനിമകളും ജൂറിയുടെ പരിഗണക്ക് വന്നു.പ്രാദേശിക ജൂറി കണ്ട ശേഷമാണ് സിനിമകള്‍ ദേശീയ പുരസ്കാരത്തിനായി ശുപാർശ ചെയ്തത്. രചയിതാവ് ഇംതിയാസ് ഹുസൈന്‍, തമിഴ് നടി ഗൗതമി, ഗാനരചയിതാവ് മെഹ്ബൂബ, സംവിധായകന്‍ രാഹുല്‍ റാവൈല്‍, കന്നഡ സംവിധായകന്‍ പി. ശേഷാദ്രി, ബംഗാളി സംവിധായകന്‍ അനിരുദ്ധ റോയ് ചൗധരി, നാടകകൃത്ത് ത്രിപുരാരി ശര്‍മ, തിരക്കഥാകൃത്ത് റൂമി ജാഫ്റി, സംവിധായകന്‍ രഞ്ജിത് ദാസ്, നിര്‍മാതാവ് രാജേഷ് മാപുസ്കാര്‍ എന്നിവരാണ് ജൂറി അംഗങ്ങള്‍.
