ദുരൂഹതകൾ ഒഴിയാതെ ശുഹൈബിന്റെ കൊലപാതകം .

home-slider kerala politics

കണ്ണൂര്‍: കണ്ണൂര്‍ വെട്ടേറ്റ് മരിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബ് നേരിട്ടിരുന്ന വധഭീഷണിയെ കുറിച്ചുള്ള തെളിവുകള്‍ ലഭിച്ചു . തനിക്ക് വധഭീഷണി ഉണ്ടായിരുന്നെന്ന് ശുഹാബ് തന്നെ വ്യക്തമാക്കുന്ന ഓഡിയോ സംഭാഷണമാണ് ലഭിച്ചിരിക്കുന്നത് .

നേരിട്ടും അല്ലാതെയും ഭീഷണി ഉണ്ടെന്നും അതൊന്നും താന്‍ ആരോടും പറഞ്ഞിട്ടില്ലെന്നും ഓഡിയോയില്‍ ശുഹൈബ് വ്യക്തമാക്കുന്നുണ്ട്. വധഭീഷണി ഉണ്ടായിരുന്നെനന് ശുഹൈബ് പറഞ്ഞിരുന്നതായി പിതാവും പറഞ്ഞു .

ശുഹൈബിനെതിരെ സിപിഐഎം പ്രവര്‍ത്തകര്‍ കൊലവിളി നടത്തുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു . ശുഹൈബെ നിന്റെ നാളുകള്‍ എണ്ണപ്പെട്ടു എന്നാണ് വീഡിയോയില്‍ പറയുന്നത്. ജനുവരി 11 ന് എടയന്നൂരില്‍ നടന്ന പ്രകടനത്തിലായിരുന്നു സിപിഐഎം പ്രവര്‍ത്തകര്‍ പ്രഖ്യാപനം നടത്തിയത്. ഒരുമാസത്തിനിപ്പുറം ഫെബ്രുവരി 12 നാണ് ശുഹൈബ് കൊല്ലപ്പെട്ടു .

അതേസമയം, ശുഹൈബിന്റെ കൊലപാതകം രാഷ്ട്രീയ വൈരാഗ്യം മൂലമാണെന്ന് പൊലീസിന്റെ എഫ്‌ഐആര്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു . സംഭവത്തില്‍ ഇതുവരെ മുപ്പതോളം പേരെ ചോദ്യം ചെയ്തതായും പൊലീസ് പറഞ്ഞു . എന്നാല്‍ ഒരു പ്രതിയെപ്പോലും ഇതുവരെ പോലീസ് അറസ്റ്റ് ചെയ്‌തിട്ടിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *