ദീപാവലിക്ക് വിജയ് ഒറ്റയ്ക്ക് എത്തും, സര്‍ക്കാരിന് വെല്ലുവിളിയാകന്‍ സൂര്യയുടെ എന്‍ജികെ ഇല്ല!

film news home-slider

വിജയ്, സൂര്യ ചിത്രങ്ങളുടെ പോരാട്ടമാകുമെന്ന് പ്രതീക്ഷിച്ചിരുന്ന ദീപാവലിക്ക് തിയറ്ററില്‍ എത്തുന്നത് വിജയ് മാത്രം. വിജയ് നായകനായി എത്തുന്ന സര്‍ക്കാര്‍, സൂര്യ നായകനായി എത്തുന്ന എന്‍ജികെ എന്നീ ചിത്രങ്ങള്‍ ദീപാവലി ദിനത്തില്‍ തിയറ്ററില്‍ എത്തുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. സൂര്യ ചിത്രത്തിന്റെ റിലീസ് മാറ്റിവച്ചരിക്കുകയാണ്. ചിത്രീകരണം പൂര്‍ത്തിയാകാന്‍ വൈകുന്നതാണ് റിലീസ് മാറ്റാന്‍ കാരണമെന്നാണ് അറിയുന്നത്. പുതിയ റിലീസ് തിയതി പ്രഖ്യാപിച്ചിട്ടില്ല.

എന്‍ജികെ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സെല്‍വരാഘവനാണ്. സൂര്യയും സെല്‍രാഘവനും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. സൂര്യയുടെ 36ാമത്തെ ചിത്രത്തില്‍ സായ് പല്ലവി, രൂകുല്‍ പ്രീത് സിംഗ് എന്നിവരാണ് നായികമാര്‍. വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്ത താനാ സേര്‍ന്തക്കൂട്ടമായിരുന്നു ഒടുവില്‍ തിയറ്ററിലെത്തിയ സൂര്യ ചിത്രം. അയന്‍, മാട്രന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സൂര്യയെ നായകനാക്കി കെവി ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് നിലവില്‍ ചിത്രീകരണത്തിലിരിക്കുന്ന പുതിയ ചിത്രം. ഇതില്‍ സൂര്യയ്‌ക്കൊപ്പം ശക്തമായ കഥാപാത്രമായി മോഹന്‍ലാലും എത്തുന്നു.

ദീപാവലിക്ക് വിജയ് ചിത്രം സര്‍ക്കാര്‍ മാത്രമായിരിക്കും തമിഴിലെ ഏറ്റവും വലിയ റിലീസ് എന്നാണ് റിപ്പോര്‍ട്ട്. തുപ്പാക്കി, കത്തി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഏആര്‍ മുരുദോസ്-വിജയ് ടീം ഒന്നിക്കുന്ന ചിത്രമാണ് സര്‍ക്കാര്‍. കീര്‍ത്തി സുരേഷ്, വരലക്ഷ്മി ശരത്കുമാര്‍ എന്നിവര്‍ നായികമാരായി എത്തുന്ന ചിത്രം ഒരു പൊളിറ്റിക്കല്‍ ത്രില്ലറായിരിക്കും ചിത്രമെന്നാണ് സൂചന. എന്നാല്‍ ചിത്രത്തേ സംബന്ധിച്ചുള്ള ഒരു വിവരങ്ങളും പുറത്ത് വിടാതെ രഹസ്യ സ്വഭാവം നിലനിര്‍ത്തിയായിരുന്നു ചിത്രത്തിന്റെ ചിത്രീകരണം. മെര്‍സലിന്റെ വിജയത്തിന് ശേഷമെത്തുന്ന വിജയ് ചിത്രമെന്ന നിലയില്‍ സര്‍ക്കാര്‍ പ്രേക്ഷകരില്‍ സൃഷ്ടിക്കുന്ന പ്രതീക്ഷയും വലുതാണ്.register

Leave a Reply

Your email address will not be published. Required fields are marked *