ദിലീപിനെതിരെ760 തെളിവുകൾ, അഭിഭാഷകർ തമ്മിൽ പോര് മുറുകുന്നു , ക്ലൈമാക്സിനായി കേരളം

home-slider kerala movies

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ760 തെളിവുകൾ , കേസില്‍ തെളിവുകളടങ്ങിയ പട്ടിക കോടതിയില്‍ സമര്‍പ്പിച്ചു. പെന്‍ഡ്രൈവ്, സിഡി, മറ്റ് സിസിടിവി ദൃശ്യങ്ങള്‍ എന്നിവ അടങ്ങിയ 760 തെളിവുകളുടെ പട്ടികയാണ് പോലീസ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.

വിചാരണ വേളയില്‍ തെളിവായി ഉപയോഗിക്കുന്നവരുടെ പട്ടികയും സത്യവാങ്മൂലമായാണ് അങ്കമാലി കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. അതേസമയം നടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങളടങ്ങിയ തെളിവുകള്‍ സമര്‍പ്പിച്ചിട്ടില്ല.

 

അതേസമയം കേസില്‍ തെളിവുകളും രേഖകളുടെ പകര്‍പ്പുകളും ആവശ്യപ്പെട്ട് ദിലീപ് കോടതിയെ സമീപിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് തെളിവുകള്‍ സംബന്ധിച്ച പട്ടിക തയ്യാറാക്കി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി പോലീസിനോട് ആവശ്യപ്പെട്ടത്. അതോടൊപ്പം
കേസിലെ എല്ലാ തെളിവുകളും ദിലീപിന് നല്‍കാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ഒഴികെയുള്ള പകര്‍പ്പുകളാണ് ദിലീപിന് കിട്ടുക
നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് ദിലീപ് കോടതിയെ സമീപിച്ചിപുന്നു. എന്നാല്‍ ഇത് സംബന്ധിച്ച ഹരജി ഫെബ്രുവരി അഞ്ചിന് കോടതി പരിഹണിക്കും.
സിസിടിവി ദൃശ്യങ്ങളും ഫോണ്‍ കോള്‍ രേഖകളും അടക്കമുള്ള തെളിവുകളുടെ പട്ടിക ദിലീപിന് കൈമാറണമെന്നാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. കേസിലെ നിര്‍ണായക തെളിവുകള്‍ പ്രതിഭാഗത്തിന് കിട്ടിയാല്‍ ദുരുപയോഗം ചെയ്യുമെന്നാണ് പ്രോസിക്യൂഷന്‍ വാദം.
കേസിന്റെ വിചാരണ ഇനിയും തുടങ്ങിയിട്ടില്ല. എന്നാല്‍ അതിന് മുമ്പായി തെളിവുകളുടെ പകര്‍പ്പുകള്‍ ലഭ്യമാക്കണം എന്നാണ് ദിലീപിന്റെ ആവശ്യം. ഇത് പ്രതിയുടെ അവകാശം ആണെന്നും ദിലീപിന്‍റെ അഭിഭാഷകന്‍ വാദിച്ചു. കോടതി ഈ വാദം അംഗീകരിക്കുകയായിരുന്നു.
കേസിലെ രണ്ടാം പ്രതിയായ മാര്‍ട്ടിന്‍റെ മൊഴിമാറ്റവും അന്വേഷണ സംഘത്തിന് തലവേദന ആയിട്ടുണ്ട്.ആക്രമിക്കപ്പെട്ട നടിയും പള്‍സര്‍ സുനിയും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയാണ് കേസ് എന്നായിരുന്നു മാര്‍ട്ടിന്‍ ആരോപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *