ത്രിപുര കത്തുന്നു!! ബിജെപി സിപിഎം സംഘർഷം ;2000 അക്രമങ്ങള്‍; നിരോധനാജ്ഞ, കേന്ദ്രം ഇടപെട്ടു.

home-slider indian ldf

അഗര്‍ത്തല:ത്രിപുര തിരഞ്ഞെടുപ്പിലെ ബിജെപി വിജയത്തിന് പിന്നാലെ സംസ്ഥാനത്ത് പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷം നേരിടാന്‍ കഴിയാതെ സംസ്ഥാനത്ത് പലയിടത്തും നിരോധനാജ്ഞ പ്രഖ്യാപിച്ചു. വിഷയത്തില്‍ കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ് ഇടപെട്ടതിന് പിന്നാലെയാണ് ക്രമസമാധാന നില സംരക്ഷിക്കാനായി പോലീസ് നടപടികള്‍ ആരംഭിച്ചത്.

ബിജെപി-ഐബിഎഫ്ടി പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ തങ്ങളുടെ 240 പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റെന്നാണ് സിപിഎം ഓഫീസ് സെക്രട്ടറി ഹരിപാദ ദാസ് പരാതിപ്പെട്ടു . പാര്‍ട്ടി ഓഫീസുകള്‍ കൂടാതെ ഇടതു ട്രേഡ് യൂണിയന്‍ ഓഫീസുകളും പ്രമുഖ നേതാക്കളുടെ വീടുകളും കഴിഞ്ഞ 48 മണിക്കൂറില്‍ ആക്രമിക്കപെട്ടു . അക്രമികള്‍ക്ക് ഒത്താശ ചെയ്യുന്ന നിലപാടാണ് പോലീസ് സ്വീകരിച്ചതെന്നും പരാതി നല്‍കിയിട്ടും കേസെടുക്കാന്‍ പോലും പോലീസ് തയ്യാറായില്ലെന്നും ത്രിപുരയിലെ സിപിഎം നേതാക്കള്‍ പറഞ്ഞു .

ബെലോനിയയിലെ കോളേജ് സ്ക്വയറില്‍ സ്ഥാപിച്ച കമ്മ്യൂണിസ്റ്റ് നേതാവ് ലെനിന്‍റെ പൂര്‍ണകായ പ്രതിമ ഭാരത് മാതാ കീ വിളികളോടെ വന്നാണ് ബുള്‍ഡോസര്‍ കൊണ്ട് ബിജെപിക്കാര്‍ ഇടിച്ചു പൊളിച്ചു. നിലത്തു വീണ ലെനിന്‍റെ പ്രതിമയില്‍ നിന്നും പിന്നീട് തല മാത്രം ബിജെപിക്കാര്‍ വെട്ടിമാറ്റി. എന്നിട്ട് അതും വച്ച്‌ മൈതാനത്ത് ഫുട്ബോളും കളിച്ചു.സംഭവത്തില്‍ ജെസിബി ഓടിച്ച ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തെങ്കിലും അയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടു. മൂന്ന് ലക്ഷം രൂപ ചിലവിട്ട് 2003-ല്‍ സ്ഥാപിച്ച പ്രതിമയായിരുന്നു ലെനിന്റെത് – പാര്‍ട്ടി ഏരിയ കമ്മിറ്റി സെക്രട്ടറി തപസ് ദത്ത് മാധ്യമങ്ങളോട് പറഞ്ഞു .

 

Leave a Reply

Your email address will not be published. Required fields are marked *