ത്രിപുരയില്‍ സി.പി.എം കേവല ഭൂരിപക്ഷത്തിലേക്ക് കുതിക്കുന്നു ​; ബി.ജെ.പിക്ക് കനത്ത തിരിച്ചടി.

home-slider indian ldf politics

അ​ഗ​ര്‍​ത​ല/​കോ​ഹി​മ/​ഷി​ല്ലോ​ങ്​: രാജ്യം ഉറ്റുനോക്കുന്ന ത്രിപുരയില്‍ സി.പി.എമ്മിന് ലീഡ് . 25 വര്‍ഷമായി സി.പി.എം ഭരിക്കുന്ന ത്രിപുര നേടിയെടുക്കക എന്ന ലക്ഷ്യത്തോടെ ഗോദയിലിറങ്ങിയ ബി.ജെ.പിക്ക് ദേശീയ തലത്തില്‍ തന്നെ തിരിച്ചടി ലഭിക്കുമോ?. മേഘാലയയില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായി. നാഗാലാന്‍ഡില്‍ എന്‍.പി.എഫ് ആണ് മുന്നേറുന്നത് . ത്രിപുരയില്‍ ഒരു സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നുത് .
മേഘാലയയില്‍ എന്‍.പി.പിയും കോണ്‍ഗ്രസും തമ്മിലാണ്​ പോരാട്ടം. എന്‍.പി.പി ആറും കോ​ണ്‍ഗ്രസ്​ അഞ്ചും സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. ബി.ജെ.പിക്ക്​ രണ്ടു സീറ്റുകളില്‍ മാത്രമാണ് ​മുന്നേറ്റമുള്ളത്​. ഇതരകക്ഷികള്‍ എട്ടു സീറ്റുകളില്‍ മുന്നിട്ട്​ നില്‍ക്കുന്നു. പ​ത്തു ​വ​ര്‍​ഷ​മാ​യി മേ​ഘാ​ല​യ കോ​ണ്‍​ഗ്ര​സ്​​ ഭ​ര​ണ​ത്തി​ന്റെ കിഴിലാണ് . നാഗാലാന്‍റില്‍ ബി.ജെ.പി സഖ്യകക്ഷിയായ എന്‍.ഡി.പി.പി ഏഴു സീറ്റുകളില്‍ മുന്നിട്ടു നില്‍ക്കു​ന്നു എന്‍.പി.എഫിനും കോണ്‍ഗ്രസിനും സീറ്റുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. 2008ല്‍ ​മൂ​ന്നു​മാ​സം രാ​ഷ്​​ട്ര​പ​തി​ഭ​ര​ണം ഒ​ഴി​കെ, 2003 മു​ത​ല്‍ നാ​ഗ പീ​പ്ള്‍​സ്​ ഫ്ര​ണ്ടാ​ണ്​ (എ​ന്‍.​​പി.​എ​ഫ്) നാ​ഗാ​ലാ​ന്‍​ഡി​ല്‍ ഭ​ര​ണം തുടരുകയാണ്.

മൂ​ന്ന്​ നി​യ​മ​സ​ഭ​ക​ളി​ലും അ​റു​പ​ത്​ അം​ഗ​ങ്ങ​ള്‍ വീ​ത​മാണ് നിലവിലുള്ളത്. ഒാ​രോ സം​സ്​​ഥാ​ന​ത്തും 59 സീ​റ്റു​ക​ളി​ലാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ന്ന​ത്. നാ​ഗാ​ലാ​ന്‍​ഡി​ല്‍ എ​ന്‍.​ഡി.​പി.​പി മേ​ധാ​വി നെ​യി​ഫു റി​യോ എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെടു​ക്ക​പ്പെ​ട്ടു. മൂ​ന്ന്​ സം​സ്​​ഥാ​ന​ങ്ങ​ളി​ലും ബി.​ജെ .​പി അ​ധി​കാ​ര​ത്തി​ലേ​റു​മെ​ന്നാ​ണ്​ എ​ക്​​സി​റ്റ്​​പോ​ള്‍ പ്ര​വ​ച​നം.

Leave a Reply

Your email address will not be published. Required fields are marked *