ത്രിപുരയിലെ പ്രതിസന്ധി നേരിടാനും മറികടക്കാനും സിപിഎമ്മിന് കഴിയും. ഇടതു വിരുദ്ധ വോട്ടുകള്‍ ഏകീകരിച്ചതാണ് ത്രിപുരയില്‍ തിരിച്ചടിയായതെന്നു പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പറഞ്ഞു. ഇതോടൊപ്പം ബിജെപിയുടെ പണാധിപത്യവും പാര്‍ട്ടിയെ തിരിച്ചടിച്ചെന്ന് കാരാട്ട് കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസിന്റെ നിലപാടും ത്രിപുരയില്‍ സിപിഎമ്മിന് തിരിച്ചടിയായെന്നും, കോണ്‍ഗ്രസിന്റെ ബൂത്ത് തലത്തിലുള്ള അംഗങ്ങള്‍ വരെ ബിജെപിയിലേയ്ക്ക് ചേക്കേറിയതും പരാജയത്തിന്ന കാരണമായെന്നും കാരാട്ട് പറഞ്ഞു.സിപിഎമ്മിനു പുതിയ ദിശാബോധം വേണമെന്നും പ്രകാശ് കാരാട്ട് അഭിപ്രായപ്പെട്ടു . രാഷ്ട്രീയ-പ്രത്യാശ ശാസ്ത പോരാട്ടങ്ങളില്‍ പാര്‍ട്ടിക്ക് പുതിയ ദിശാബോധം വേണമെന്നാണ് ത്രിപുര നല്‍കുന്ന പാഠമെന്ന് പ്രകാശ് കാരാട്ട് വ്യക്തമാക്കി..നിലവിലെ സാഹചര്യങ്ങള്‍ പരിഗണിച്ച് പാര്‍ട്ടി കോണ്‍ഗ്രസ് പുതിയ രാഷ്ട്രീയ അടവുനയങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും കാരാട്ട് പറഞ്ഞു.
