ത്രിപുരയില്‍ മാര്‍ച്ച് മൂന്നിനാണ് തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുക എന്നാൽ തിരഞ്ഞെടുപ്പിൽ തോൽക്കുമെന്ന് കണ്ടപ്പോൾ ബിജെപി വ്യാപക ആക്രമണം നടത്തുന്നുവെന്ന് റിപ്പോർട്ട് . ഇന്ന് ത്രിപുരയിലെ രാംനഗറില്‍ സിപിഐ എം പ്രവര്‍ത്തകര്‍ക്ക് നേരെ ബിജെപിക്കാര്‍ നടത്തിയ ആക്രമണത്തില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഫെബ്രുവരി 18ന് തെരഞ്ഞെടുപ്പ് വരാനിരിക്കെ ഇടതുപക്ഷറാലികള്‍ക്ക് വലിയ ജനപിന്തുണ ലഭിക്കുമ്ബോള്‍ ആയിരം പേരെ സംഘടിപ്പിക്കാന്‍ പോലും ബിജെപിക്ക് സാധിക്കാതെവരികയും തുടര്‍ന്ന് ആസാമില്‍ നിന്ന് ആളെ ഇറക്കുകയും ചെയ്തതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് സംഘര്‍ഷം സൃഷ്ടിച്ച് അട്ടിമറി നീക്കം നടത്താന്‍ ശ്രമം നടക്കുന്നത്.
അതോടൊപ്പം ആദിവാസികളെയും ഇതര ജനവിഭാഗങ്ങളെയും ഭിന്നിപ്പിച്ച് മുതലെടുപ്പ് നടത്താനും ബിജെപി ശ്രമിക്കുന്നു എന്ന ആരോപണവും ശക്തമാണ് . തീവ്രവാദസംഘടനയായ ഐപിഎഫ്ടിക്ക് ബിജെപിയും കേന്ദ്ര സര്‍ക്കാരും എല്ലാവിധ പ്രോത്സാഹനവും സഹായവും നല്‍കുകയാണെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആരോപിച്ചിരുന്നു.,