ത്രിപുരയിലെ പരാജയം ; പിണറായി വിജയന് പറയാനുള്ളത് ; ആവേശം കൈവിടാതെ പാർട്ടി

home-slider ldf politics

ത്രിപുര തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനേറ്റ പരാജയം താല്‍ക്കാലികമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അധ്വാനിക്കുന്ന ജനങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടത്തിലൂടെ ത്രിപുരയില്‍ ഇടതുപക്ഷം തിരിച്ചുവരുമെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര ഭരണം ഉപയോഗിച്ചും വന്‍തോതില്‍ പണമൊഴുക്കിയും വിഘടനവാദികളെ കൂട്ടുപിടിച്ചും ത്രിപുരയില്‍ ബി.ജെ.പി നേടിയ വിജയം, ഇടതുപക്ഷത്തിന് മാത്രമല്ല, രാജ്യത്തെ മതനിരപേക്ഷ-ജനാധിപത്യ ശക്തികള്‍ക്കാകെ തിരിച്ചടിയാണ്. ദേശീയതയുടെ പേരില്‍ വിയോജിപ്പുകളും എതിരഭിപ്രായങ്ങളും അടിച്ചമര്‍ത്തുന്ന ബി.ജെ.പി, ത്രിപുരയില്‍ വിഘടനവാദ-തീവ്രവാദ പ്രസ്ഥാനമായ ഐ.പി.എഫ്.ടിയുമായി ചേര്‍ന്നാണ് മത്സരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *