തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണം വോട്ടിങ് മെഷീനിലെ ക്രമക്കേടോ ? ത്രിപുര മുൻമുഖ്യമന്ത്രിയുടെ പ്രതികരണം ഇങ്ങനെ ?

home-slider ldf politics

തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണം വോട്ടിങ് മെഷീനിലെ ക്രമക്കേട് ആണോയെന്ന ചോദ്യത്തിന്, ഇപ്പോള്‍ അതേക്കുറിച്ച്‌ പ്രതികരിക്കുന്നില്ലെന്ന് ത്രിപുര മുന്‍ മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍. അതേസമയം, പണവും കായികബലവും ഉപയോഗിച്ചാണ് ബിജെപി തെരഞ്ഞെടുപ്പ് വിജയം കരസ്ഥമാക്കിയതെന്ന് മണിക് സര്‍ക്കാര്‍ ആരോപിച്ചു.

പാവപ്പെട്ടവരില്‍ പാവപ്പെട്ടവര്‍ക്കായുള്ള പ്രവര്‍ത്തനം തുടരുമെന്ന് ത്രിപുര മുന്‍ മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍. തന്റെ പ്രവര്‍ത്തനം ത്രിപുരയില്‍ മാത്രം കേന്ദ്രീകരിക്കില്ലെന്നും മണിക് സര്‍ക്കാര്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട മണിക് സര്‍ക്കാരിന് കേരളത്തിലോ ബംഗാളിലോ ബംഗ്ലാദേശിലോ അഭയം തേടാമെന്ന് ബിജെപി നേതാവും അസം മന്ത്രിയുമായ ഹിമാന്ത ബിശ്വാസ് ശര്‍മ്മ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. അതേസമയം, ത്രിപുരയിലെ പുതിയ മുഖ്യമന്ത്രിയായി ബിപ്ലബ് കുമാര്‍ ദേബ് ഈ ആഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏല്‍ക്കുമെന്നാണ് സൂചന.

ത്രിപുരയിലെ തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് രാഷ്ട്രീയത്തില്‍ തുടരും എന്ന സൂചന മണിക് സര്‍ക്കാര്‍ നല്‍കിയത്. പാവപ്പെട്ടവരില്‍ പാവപ്പെട്ടവര്‍ക്കായുള്ള പ്രവര്‍ത്തനങ്ങളില്‍ തുടര്‍ന്നും സജ്ജീവമാകുമെന്ന് മണിക് സര്‍ക്കാര്‍ വ്യക്തമാക്കി. തന്റെ പ്രവര്‍ത്തനം ത്രിപുരയില്‍ മാത്രം കേന്ദ്രീകരിക്കില്ലെന്നും മണിക് സര്‍ക്കാര്‍ പറഞ്ഞു. സിപിഐഎമ്മിന്റെ ദേശീയ നേതൃത്വത്തിലേക്ക് മണിക് സര്‍ക്കാര്‍ എത്തുമെന്ന സൂചനകള്‍ക്കിടയിലാണ് ത്രിപുരയ്ക്ക് പുറത്തേക്ക് തന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്ന് മണിക് വ്യക്തമാക്കിയിരിക്കുന്നത്.

 

ഇതിനിടെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട മണിക് സര്‍ക്കാരിന് കേരളത്തിലോ ബംഗാളിലോ ബംഗ്ലാദേശിലോ അഭയം തേടാം എന്ന് ബിജെപി നേതാവ് ഹിമാന്ത ബിശ്വാസ് ശര്‍മ്മ അഭിപ്രായപ്പെട്ടു. ത്രിപുരയിലെ പുതിയ സര്‍ക്കാര്‍ രൂപീകരണത്തിനായുള്ള ചര്‍ച്ചകള്‍ ബിജെപിയില്‍ സജീവമായി. ഉദയ്പൂരില്‍ നിന്ന് വിജയിച്ച ബിപ്ലബ് കുമാര്‍ ദേബ് ആകും പുതിയ മുഖ്യമന്ത്രി. പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ, ബിജെപിയുടെ മറ്റ് മുഖ്യമന്ത്രിമാര്‍ എന്നിവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *