മലപ്പുറം : കത്വവ സംഭവത്തില്‍ പ്രതിഷേധിക്കാനെന്ന പേരില്‍ ഒരു പറ്റം തീവ്രവാദ സ്വഭാവമുള്ള സംഘടനകള്‍ നടത്തിയ ഹര്‍ത്താലിന്റെ മറവില്‍ കടകള്‍ക്കു നേരെ നടന്ന വ്യാപക ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് ഇന്ന് താനൂരില്‍ വ്യാപാരികള്‍ കടകളടച്ചിടും.ഇന്നലെ നടന്ന അപ്രഖ്യാപിത ഹര്‍ത്താലിന്റെ മറവില്‍ താനൂരില്‍ നിരവധി വ്യാപാര സ്ഥാപനങ്ങള്‍ അക്രമി സംഘം തകര്‍ത്തിരുന്നു.സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് തിരൂര്‍, താനൂര്‍, പരപ്പനങ്ങാടി പൊലീസ് സ്‌റ്റേഷന്‍ പരിസരങ്ങളില്‍ ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.ജില്ലയിലാകെ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.ശക്തമായ പൊലീസ് സുരക്ഷയാണ് പ്രദേശത്ത് ഒരുക്കിയിട്ടുളളത്. ഇന്നലെയുണ്ടായ സംഘര്‍ഷങ്ങളില്‍ 280 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
