തിയേറ്ററില്‍ രണ്ടര മണിക്കൂര്‍ തന്നെ സഹിച്ചതിന് നന്ദി ;ആദിയെ കുറിച്ചും വിജയത്തെ കുറിച്ചും പ്രണവ് മോഹന്‍ലാല്‍ സംസാരിക്കുന്നു

film news home-slider


മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ നായകനായ ആദി വന്‍ ഹിറ്റായിരുന്നു. ആരാധകരും മാധ്യമങ്ങളുമൊക്കെ സിനിമയെ കുറിച്ച്‌ വാതോരാതെ പറയുമ്പോഴും പ്രണവ് മോഹന്‍ലാല്‍ ഒന്നും പ്രതികരിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ പ്രേക്ഷകര്‍ക്ക് നന്ദി പറയുകയാണ് പ്രണവ് മോഹന്‍ലാല്‍. സിനിമയുടെ നൂറാം ദിവസം പിന്നിട്ടത് ആഘോഷിച്ചപ്പോഴാണ് പ്രണവ് നന്ദി അറിയിച്ചത്. എറണാകുളം ഗോകുലം പാര്‍ക്കിലായിരുന്നു ആഘോഷ പരിപാടികള്‍ നടന്നത്.

ചടങ്ങില്‍ മോഹന്‍ലാല്‍ സുചിത്ര മോഹന്‍ലാല്‍, പ്രണവ്, ജിത്തു ജോസഫ്, ആന്റണി പെരുമ്ബാവൂര്‍, ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.

ആദ്യമായിട്ടാണ് പ്രണവ് മോഹന്‍ലാല്‍ ആരാധകരോട് മനസ്സ് തുറന്ന് സംസാരിച്ചത്. സിനിമ റീലിസ് ചെയ്തപ്പോഴും ഹിമാലത്തിലായിരുന്നു പ്രണവ്. ആദിയുടെ പ്രൊമോഷന് പ്രണവ് എത്തിയിരുന്നില്ല. തിയേറ്ററില്‍ രണ്ടര മണിക്കൂര്‍ തന്നെ സഹിച്ചതിന് നന്ദി പറഞ്ഞുകൊണ്ടായിരുന്നു പ്രണവ് സംസാരിച്ചത്. സിനിമ വിജയിച്ചതിലുള്ള സന്തോഷവും പ്രണവ് പങ്കുവെച്ചു. ചടങ്ങില്‍ ചിത്രത്തിന്റെ ഭാഗമായ എല്ലാവര്‍ക്കും മോഹന്‍ലാല്‍ മൊമന്റോ വിതരണം ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *