കണ്ണൂര്‍: തലശേരിയില്‍ അഞ്ച് ലക്ഷത്തോളം രൂപയുടെ കുഴല്‍പ്പണവുമായി കോട്ടയംപൊയില്‍ ജംഷീനാസില് മഷ്ഹൂദ്(53) പോലീസിന്റെ പിടിയിൽ . എഎസ്പി ചൈത്ര തെരേസ ജോണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്നും 5,28,000 രൂപ പിടിച്ചെടുത്തിട്ടുണ്ട്.വ്യാഴാഴ്ച രാത്രി കായ്യത്ത് റോഡിലെ വീടുകളില് പണം വിതരണം ചെയ്യാന് ശ്രമിക്കുന്നതിനിടയിലാണ് ഇയാള്‍ പിടിയിലായത്. പ്രതിയെ ചോദ്യം ചെയ്തു വരികയാണ്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
