ചെന്നൈ: വ്യാജ പകര്‍പ്പുകള്‍ ഓണ്‍ലൈനിലൂടെ പ്രചരിപ്പിച്ചിരുന്ന തമിഴ് റോക്കേഴ്സ് ടീമിനെയും , ഡിവിഡി റോക്കേഴ്സ് ടീമിനെയും ആന്റി പൈറസി സെല്‍ പിടികൂടി.
വിമാനം, പുലിമരുകന്‍, രാമലീല എന്നീ പുതിയ
മലയാളം സിനിമകളുടെ വ്യാജ പതിപ്പുകള്‍ തമിഴ് റോക്കേഴ്സ് ടീം ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ചിരുന്നു. ഇതിനെതിരെ ചിത്രത്തിന്റെ അണിയറക്കാര്‍ നല്‍കിയ പരാതിയിലാണ് ഇപ്പോള്‍ പോലീസ് കേസ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത് .
മലയാളമടക്കമുള്ള സിനിമകളുടെ റിലീസ് ദിവസം തന്നെ കോപ്പികള്‍ വെബ്‌സൈറ്റിൽ അപ് ലോഡ് ചെയ്യുന്നതായിരുന്നു ഇവരുടെ ബിസിനസ് രീതി. തമിഴ് സിനിമാ ലോകത്തും ഏറെ തലവേദനയുണ്ടാക്കിയ സൈറ്റുകളായിരുന്നു തമിഴ്
റോക്കേഴ്സ് ടീമും ഡിവിഡി റോക്കേഴ്സ് ടീമും.
ലക്ഷക്കണക്കിന് രൂപയാണ് ഇന്റര്‍നെറ്റിലൂടെ പ്രതികള്‍ സമ്പാദിച്ചിരുന്നത് . നിരവധി ഡൊമെയ്നുകള്‍ സംഘടിപ്പിച്ചായിരുന്നു ഇവര്‍ പ്രവര്‍ത്തിച്ചിരുന്നത്. തമിഴ് റോക്കേഴ്സിന്റെ പേരിലുള്ള ഏതെങ്കിലും ഡൊമെയിന്‍ നിരോധിച്ചാല്‍ ഉടന്‍ തന്നെ അടുത്ത ഡൊമെയിനില്‍ സിനിമകള്‍ അപ് ലോഡ് ചെയ്യുന്നതായിരുന്നു ഇവരുടെ രീതി.
പുതിയ ചിത്രങ്ങളുടെ കോപ്പി സൈറ്റില്‍ അപ് ലോഡ് ചെയ്യുമ്പോൾ ആളുകള്‍ സൈറ്റ് സന്ദര്ശിക്കുന്ന എണ്ണം അനുസരിച്ചായിരുന്നു ഇവര്‍ക്ക് വരുമാനമെത്തിയിരുന്നത് . വിവിധ പരസ്യ ഏജന്‍സികള്‍ വഴി സൈറ്റില്‍ പരസ്യങ്ങള്‍ സ്വീകരിച്ചാണ് ഇവര്‍ വരുമാനമാര്‍ഗം കണ്ടെത്തിയിരുന്നത് . ഇവരുടെ സൈറ്റിലുള്ള പരസ്യങ്ങളുടെ വരുമാനം പോകുന്ന അക്കൗണ്ടുകള്‍ കണ്ടെത്തിയാണ് പൊലീസ് ഇവരെ പിടികൂടിയത്.