കൊച്ചി: പതിമൂന്ന് ജില്ലകളിലെ 19 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ നടന്ന ഉപതെരഞ്ഞെടുപ്പിലാണ് എല്‍ഡിഎഫ് മുന്നേറ്റം കൈവരിച്ചിരിക്കുന്നത് . ഉപതെരെഞ്ഞെടുപ്പോടെ മലപ്പുറം ജില്ലയിലെ തവന്നൂര്‍ പഞ്ചായത്തില്‍ എല്‍ഡിഎഫ് ഭരണം പിടിച്ചെടുത്തു. ഇവിടെയടക്കം മൂന്നിടത്ത് യുഡിഎഫ് വാര്‍ഡുകള്‍ എല്‍ഡിഎഫിനു ലഭിച്ചു. .
മുസ്ലീം ലീഗിന്റെ സിറ്റിംഗ് വാര്‍ഡ് എല്‍ഡിഎഫ് ജയിച്ചതോടെ തവന്നൂര്‍ പഞ്ചായത്ത് ഭരണം എല്‍ ഡി എഫിന് ലഭിച്ചു. മുസ്ളീം ലീഗിലെ പഞ്ചായത്തംഗം പി പി അബ്ദുള്‍ നാസര്‍ രാജിവച്ചതിനെ തുടര്‍ന്നാണ് പഞ്ചായത്തിലെ എട്ടാം വാര്‍ഡ് കൂരടയില്‍ ഉപതെരഞ്ഞെടുപ്പ് നടത്തിയത് . പി പി അബ്ദുള്‍ നാസറാണ് എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ചത്. 467 വോട്ടാണ് ഭൂരിപക്ഷം ലഭിച്ചത് . ഇരു മുന്നണികള്‍ക്കും ഒന്‍പതു വീതം സീറ്റുകളുള്ള പഞ്ചായത്തില്‍ ഉപതെരഞ്ഞെടുപ്പ് ഫലം വന്നതോടെ എല്‍ഡിഎഫിന് ഭൂരിപക്ഷം ലഭിച്ചു. കെ കെ അബ്ദുള്‍ നാസറായിരുന്നു യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി. ബിജെപി, പിഡിപി എന്നിവയുടെ സ്ഥാനാര്‍ഥികളും സ്വതന്ത്ര സ്ഥാനാര്‍ഥിയും മത്സരിച്ചിരുന്നു.
കോഴിക്കോട് കൊടുവള്ളി നഗരസഭയിലെ തലപ്പെരുമണ്ണ വാര്‍ഡില്‍ ലീഗിലെ സറീന റഫീഖ് വിജയിച്ചു. ലീഗ് ഭരണസമിതിയുടെ അഴിമതിയില്‍ പ്രതിഷേധിച്ച് ലീഗ് അംഗം രാജിവെച്ച ഒഴിവിലായിരുന്നു തെരഞ്ഞെടുപ്പ് നടന്നത് .