ട്രാ​ൻ​സ്ജെ​ൻ​ഡേ​ഴ്സി​നെ മ​ർ​ദി​ച്ച എസ്‌ഐ കുടുങ്ങി ;

home-slider kerala news

കോ​ഴി​ക്കോ​ട്: കഴിഞ്ഞ ദിവസം അ​ർ​ധ​രാ​ത്രി​ക്കു ന​ഗ​ര​ത്തി​ലൂ​ടെ ന​ട​ന്നു​പോ​കു​ക​യാ​യി​രു​ന്ന ട്രാ​ൻ​സ്ജെ​ൻ​ഡേ​ഴ്സാ​യ സു​സ്മി (38), മ​മ​ത ജാ​സ്മി​ൻ (43) എന്നിവരെ പോ​ലീ​സ് മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ കോ​ഴി​ക്കോ​ട് ക​സ​ബ എ​സ്ഐ​ക്കെ​തി​രേ കേ​സ്. സംഭവം വിവാദമയദോടെ ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ​യു​ടെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണ് ക​സ​ബ എ​സ്ഐ സി​ജി​ത്തി​നെ​തി​രേ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. കോ​ഴി​ക്കോ​ട് ഡി​സി​പി മെ​റി​ൻ ജോ​സ​ഫി​നാ​ണ് അ​ന്വേ​ഷ​ണ ചു​മ​ത​ല.

വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ കോ​ട്ട​പ്പ​റ​ന്പ് ആ​ശു​പ​ത്രി​ക്ക് സ​മീ​പം വ​ച്ച് പോ​ലീ​സ് മ​ർ​ദി​ച്ചെ​ന്നാ​ണ് ഇ​വ​രു​ടെ പ​രാ​തി. ഇ​വ​രു​ടെ ശ​രീ​ര​ത്തി​ൽ മു​റി​വേ​റ്റ പാ​ടു​ക​ളു​ണ്ട്. ഇവരുടെ മർദ്ദനമേറ്റ ചിത്രങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്‌തു , മ​ർ​ദ്ദ​ന​മേ​റ്റ​തി​നെ തു​ട​ർ​ന്ന് ഇ​രു​വ​രും കോ​ഴി​ക്കോ​ട് ബീ​ച്ച് ആ​ശു​പ​തി​യി​ൽ ചി​കി​ത്സ തേ​ടു​ക​യും ചെ​യ്തി​രു​ന്നു. അതെ തുടർന്നാണ് നടപടി ,

പക്ഷെ പോലീസ് പറയുന്നത് മറ്റൊന്നാണ് , അന്ന് രാത്രി അ​നാ​ശാ​സ്യ​ത്തി​ന് പ്രേ​രി​പ്പി​ച്ചു​കൊ​ണ്ടു​പോ​യി ബാ​ഗ് ക​വ​ർ​ച്ച ചെ​യ്യാ​ൻ ശ്ര​മി​ച്ചെ​ന്ന പ​രാ​തി​യി​ലാ​ണ് ട്രാ​ൻ​സ്ജെ​ൻ​ഡേ​ഴ്സി​നെ കൈ​കാ​ര്യം ചെ​യ്ത​തെ​ന്നാ​ണു പോ​ലീ​സ് വി​ശ​ദീ​ക​ര​ണം. പ​രാ​തി ല​ഭി​ച്ച​തി​നെ തു​ട​ർ​ന്നാ​യി​രു​ന്നു ന​ട​പ​ടി​യെ​ന്നും സം​ശ​യാ​സ്പ​ദ സാ​ഹ​ച​ര്യ​ത്തി​ൽ കാ​ണ​പ്പെ​ട്ട ഇ​വ​രെ ചോ​ദ്യ​ങ്ങ​ൾ​ക്ക് വ്യ​ക്ത​മാ​യ ഉ​ത്ത​രം ന​ൽ​കാ​ത്ത​തി​നാ​ൽ ചൂ​ര​ൽ​വീ​ശി ഓ​ടി​ച്ചു​വി​ടു​ക​യാ​ണു​ണ്ടാ​തെ​ന്നും എ​സ്ഐ സി​ജി​ത്ത് പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *