അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിലേക്ക് ടൂറിസ്റ്റുകളെ അയയ്ക്കാൻ റഷ്യ പദ്ധതിയിടുന്നു. വിനോദസഞ്ചാരികളെ അയക്കുന്നതിനുള്ള സാധ്യതയെക്കുറിച്ച് ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണെന്ന് രാജ്യത്തെ ബഹിരാകാശ വ്യവസായത്തിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. അത്തരമൊരു യാത്രയ്ക്കുള്ള ചെലവ് ഏകദേശം 100 മില്ല്യൻ ഡോളറായിരിക്കും. സ്പേസ് ഏജൻസി ഇപ്പോൾ ഒരു പുതിയ മൊഡ്യൂളിൽ പ്രവർത്തിക്കുന്നുണ്ടു , ഇത് 2019 ൽ അവതരിപ്പിക്കാനാകും എന്നാണ് പ്രതീക്ഷിക്കുന്നത് .
