ടി.പി.ചന്ദ്രശേഖരന് ഒരിക്കലും സിപിഐഎം വിരുദ്ധനായിരുന്നില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. സിപിഐഎം നശിച്ചുകാണാന്‍ ടി.പി ഒരിക്കലും ആഗ്രഹിച്ചിരുന്നില്ലെന്നും പ്രശ്നങ്ങള്‍ തീര്‍ന്നാല്‍ സിപിഐഎമ്മിനോട് അടുക്കണമെന്നു ടി.പി ആഗ്രഹിച്ചിരുന്നെന്നും കോടിയേരി പറഞ്ഞു. അതേസമയം, ആര്‍.എം.പി ഇന്ന് രമയുടെ മാത്രം പാര്‍ട്ടിയായി മാറിയെന്നും ആര്‍എംപി പിരിച്ച് വിടണമെന്നും കോടിയേരി ആവശ്യപ്പെട്ടു. ആര്‍.എം.പിയുടെ ഇന്നത്തെ നേതൃത്വത്തിനെതിരെയും അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു. ആര്‍.എം.പി ഇന്ന് രമയുടെ മാത്രം പാര്‍ട്ടിയായി മാറിയെന്നും ആര്‍.എംപിയുടെ പ്രസക്തി നഷ്ടമായെന്നുംഅതുകൊണ്ട് ആര്‍എംപി പിരിച്ചുവിടണം. കോണ്‍ഗ്രസിന് എതിരെയായിരുന്നു ടി.പിയുടെ പോരാട്ടമെന്നും കോടിയേരി പറഞ്ഞു. എന്നാല്‍ ആര്‍എംപിയെ കോണ്‍ഗ്രസ് കൂടാരത്തിലേക്ക് ചേര്‍ക്കാനുള്ള പരിപാടിയാണ് നടക്കുന്നതെന്നും കോടിയേരി ആരോപിച്ചു.
എന്നാൽ ഇതിനു മറുപടിയായി പ്രശ്നങ്ങള്‍ തീര്‍ന്നാല്‍ സിപിഐഎമ്മിനോട് അടുക്കണമെന്നു ടി.പി ആഗ്രഹിച്ചിരുന്നെങ്കില്‍ എന്തിനാണു സിപിഎം ടി.പിയെ കൊന്നതെന്ന് കെകെ രമ കൊടിയേരിയോട് ചോദിച്ചു . ആര്‍എംപി ടി.പി. ചന്ദ്രശേഖരന്റെ പാര്‍ട്ടിയാണ്. കോടിയേരി ബാലകൃഷ്ണന് നാണമില്ലാതെ നുണ പറയുകയാണെന്നും രമ പറഞ്ഞു.
അണികള്‍ കൊഴിഞ്ഞുപോകുന്നതില്‍ കോടിയേരിക്ക് വെപ്രാളമുണ്ടായി തുടങ്ങിയിരിക്കുന്നു. പ്രശ്നങ്ങള്‍ തീര്‍ന്നാല്‍ സിപിഐഎമ്മിനോട് അടുക്കണമെന്നു ടി.പി ആഗ്രഹിച്ചിരുന്നെങ്കില്‍ എന്തിനാണു സിപിഐഎം ടി.പിയെ കൊന്നത്- രമ ചോദിച്ചു.