ചോദ്യങ്ങൾ നിരവധി ? നടി ശ്രീദേവിയെ തലക്കടിച്ചു കൊലപ്പെടുത്തിയതോ ? മരണത്തിൽ ദാവൂദ് ഇബ്രാഹിമിനും പങ്ക് ; സി.സി ടി.വി ക്യാമറകള്‍ക്ക് എന്തു സംഭവിച്ചു; ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ , ഉത്തരം മുട്ടി ദുബായ് പോലീസ്

home-slider indian movies

നടി ശ്രീദേവിയുടെ മരണത്തിലെ ദുരൂഹത വര്‍ധിക്കുന്നു. തലയില്‍ ആഴത്തിലുള്ള മുറിവുകണ്ടെത്തിയതോടെ മരണം സംബന്ധിച്ച്‌ കൊടുത്താൽ സംശയത്തിലാണ് അന്വേഷണ സംഘം ,

ഈ സമയം ബോളിവുഡ് സിനിമാ നടിമാര്‍ക്ക് അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമുമായുള്ള ബന്ധം സൂചിപ്പിച്ച്‌ ബി.ജെ.പി എം.പി സുബ്രഹ്മണ്യന്‍ സ്വാമി രംഗത്തുവന്നത് ദുരൂഹത വര്‍ധിപ്പിക്കാന്‍ കാരണമായിട്ടുണ്ട്.ശ്രീദേവിയുടെ മരണം കൊലപാതകമാണെന്നും വീര്യമേറിയ മദ്യം അവര്‍ കഴിക്കാറില്ലന്നും ശ്രീദേവിയുടെ മരണത്തില്‍ ദാവൂദ് ഇബ്രാഹിമിന് എന്തെങ്കിലും ബന്ധമുണ്ടോയെന്ന് അന്വേഷിക്കണമെന്നും സുബ്രഹ്മണ്യന്‍ സ്വാമി ആവശ്യപ്പെട്ടു.

സി.സി ടി.വി ക്യാമറകള്‍ക്ക് എന്തു സംഭവിച്ചുവെന്ന് ചോദിച്ച്‌ സുബ്രഹ്മണ്യന്‍ സ്വാമി ദുബായ് പൊലീസിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

പ്രമുഖ വ്യവസായിയും മുന്‍ സമാജ് വാദി പാര്‍ട്ടി എം.പിയുമായ അമര്‍സിങ്ങ് ഇടപെട്ട് ശ്രീദേവിയുടെ മൃതദേഹം പെട്ടന്ന് മുംബൈയില്‍ എത്തിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കെയാണ് മരണം സംബന്ധിച്ച ദുരൂഹതകളും വര്‍ധിക്കുന്നത്.

ദുബായില്‍ ശ്രീദേവിക്കൊപ്പം എത്തിയ ഭര്‍ത്താവ് ബോണി കപൂര്‍ റാസല്‍ ഖൈമയിലെ വിവാഹാഘോഷത്തില്‍ പങ്കെടുത്ത് നാട്ടിലേക്ക് മടങ്ങിയ ശേഷം വീണ്ടും പെട്ടന്ന് ദുബായിലേക്ക് മടങ്ങാനുണ്ടായ സാഹചര്യം പൊലീസ് പരിശോധിച്ചിരുന്നു.

എന്തെങ്കിലും ‘ അപകട സന്ദേശം’ കിട്ടിയ സാഹചര്യത്തിലാണോ ബോണി കപൂര്‍ മടങ്ങിയത് ? അതല്ലെങ്കില്‍ മറ്റ് എന്ത് കാര്യമായിരുന്നു എന്ന് അറിയുന്നതിനായി ബന്ധുക്കളെയും ബോണി കപൂറിനെയും വീണ്ടും ചോദ്യം ചെയ്യുകയുമുണ്ടായി.

ശ്രീദേവി ബോളിവുഡ് അടക്കിവാണ കാലഘട്ടത്തില്‍ അധോലോക നായകനായി വിലസിയിരുന്നത് ദാവൂദ് ഇബ്രാഹിം ആണെന്നിരിക്കെ സുബ്രഹ്മണ്യന്‍ സ്വാമി നടത്തിയ അഭിപ്രായപ്രകടനത്തെ ഗൗരവമായാണ് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ കാണുന്നത്.

ദാവൂദ് ഇബ്രഹാമിന്റെ ബിസിനസ്സ് സാമ്രാജ്യങ്ങളില്‍ മിക്കതും ദുബായ് കേന്ദ്രീകരിച്ചിട്ടുള്ളതാണ്.

അതേസമയം, ദുബായ് ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ക്ക് പുറമെ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോയും ശ്രീദേവിയുടെ മരണം സംബന്ധിച്ച്‌ ദുബായില്‍ രഹസ്യമായി അന്വേഷണം നടത്തുന്നുണ്ട്.

ഇതിനിടെ ശ്രീദേവിയുടെ മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുപോകാന്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കിയിട്ടുണ്ട്. കേസന്വേഷണം മൂലം മൃതദേഹം വിട്ടു നല്‍കുന്നത് വൈകിപ്പിക്കരുതെന്ന കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യത്തെ തുടര്‍ന്നാണ് ദുബായ് ഭരണകൂടം അനുകൂല നിലപാട് സ്വീകരിച്ചത്. എംബാം ചെയ്യുന്ന മൃതദേഹം രാത്രിയോടെ മുംബെയിലെത്തിക്കും.

എന്നാല്‍ ഇതോടൊപ്പംതന്നെ കേസന്വേഷണവും അവസാനിപ്പിക്കാനുള്ള വിചിത്രമായ തീരുമാനമാണ് ഇപ്പോള്‍ ദുബായ് പൊലീസും പ്രോസിക്യൂഷനും സ്വീകരിച്ചിരിക്കുന്നത്. പരാതി കിട്ടിയാല്‍ മാത്രം ഇനി അന്വേഷിക്കാമെന്നതാണ് ദുബായ് പൊലീസിന്റെ നിലപാട്. ഇപ്പോള്‍ ഇതും ഏറെ സംശയത്തിനിടനല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *