തിരുവനന്തപുരം/ചെങ്ങന്നൂര്‍: നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചെങ്ങന്നൂരില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥിയാകാന്‍ ഡി. വിജയകുമാറിന് അവസാനഘട്ടത്തില്‍ മത്സരിക്കുന്നത് മകള്‍ ജ്യോതിയോടണ് . കെ.പി.സി.സി. രാഷ്ട്രീയകാര്യ സമിതിയോഗത്തില്‍ സ്ഥാനാര്‍ഥികളുടെ അന്തിമ പട്ടിക നിലവായിൽ വരാൻ നിൽക്കെയാണ് ഈ . മാവേലിക്കര മുന്‍ എംഎല്‍എ എം മുരളി, പത്തനംതിട്ടയുടെ പ്രതിനിധി ആയിരുന്ന ശിവദാസന്‍ നായര്‍ എന്നിവരെ മറികടന്നാണ് വിജയകുമാറിലേക്കും മകള്‍ ജ്യോതിയിലേക്കും നിര്‍ദേശം എത്തിയത്.
ഇവരില്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത് വിജയകുമാറിനാണ്. കോണ്‍ഗ്രസുകാരന്‍ എന്ന നിലയ്ക്ക് പാരമ്ബര്യ വോട്ടുകള്‍ക്കൊപ്പം അഖില ഭാരത അയ്യപ്പസേവാസംഘം ദേശീയ വെസ് പ്രസിഡന്റ് എന്നീ നിലയില്‍ ഹിന്ദുക്കളുടെ വോട്ടുകളെ ഏകോപിപ്പിക്കാന്‍ വിജയകുമാറിന് കഴിയുമെന്നാണ് വിലയിരുത്തുന്നത്. ഉയര്‍ന്നുവന്ന പേരുകളില്‍ നിന്നും വിജയകുമാറിന് ഏറ്റവും എതിര്‍പ്പ് നേരിടേണ്ടി വരുന്നത് മകള്‍ ജ്യോതിയില്‍ നിന്നുമാണ്.