അഞ്ചുവര്‍ഷത്തിലേറെയായി വിദേശത്തു തന്നെ കഴിയുന്ന പ്രവാസിക്കു കേരള സര്‍ക്കാരിന്റെ നോര്‍ക്ക വകുപ്പിന്റെ സൗജന്യ യാത്രാ ടിക്കറ്റ് പ്രയോജനപ്പെടുത്തി നാട്ടിലേക്കു മടങ്ങാം.
ഈ പദ്ധതിയെ കുറിച്ച് അറിയാത്തതുമൂലം പലരും ഇതു പ്രയോജനപ്പെടുത്താതെ പോകുന്നു. http://demo.norkaroots.net/applyticket.aspx എന്ന വെബ്സൈറ്റില്‍ പ്രവേശിച്ചാണു റജിസ്ട്രേഷന്‍ നടത്തേണ്ടത്. അവസാനമായി നാട്ടില്‍ വന്നത് എന്നാണ്, ഇന്ത്യയിലേക്കു വരാന്‍ തടസ്സം നേരിട്ടതിന്റെ കാരണം, ഇപ്പോള്‍ താമസിക്കുന്ന രാജ്യം, പാസ്പോര്‍ട്ട് നമ്ബര്‍, പ്രവാസി ഐഡി കാര്‍ഡ് നമ്ബര്‍ ഉണ്ടെങ്കില്‍ ആ വിവരങ്ങള്‍, റസിഡന്റ് പെര്‍മിറ്റ്/ഇക്കാമ നമ്ബര്‍, വിദ്യാഭ്യാസ യോഗ്യത, ജോലിയുടെ വിവരം, തൊഴില്‍ ദാതാവിന്റെ മേല്‍വിലാസം, വരുമാനം, വിവാഹം കഴിച്ചതാണെങ്കില്‍ കുടുംബത്തിന്റെ വിവരങ്ങള്‍, വിദേശത്തെയും കേരളത്തിലെയും വിലാസം, കേരളത്തില്‍ ബന്ധപ്പെടാനുള്ള വ്യക്തിയുടെ പേര് തുടങ്ങിയ കാര്യങ്ങള്‍ പൂരിപ്പിച്ച് അപേക്ഷ ഓണ്‍ലൈനായി തന്നെ സമര്‍പ്പിക്കാം.